അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഗുജറാത്ത്. യുസിസി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർമ്മിക്കുന്നതിനായി,സർക്കാർ ഇതിനോടകം തന്നെ ഉന്നതാധികാര സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഈ കാര്യം അറിയിച്ചത്.
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ജസ്റ്റിസ് രഞ്ജന ദേശായിയെ കൂടാതെ മുതിർന്ന ഐഎഎസ് ഓഫീസർ സി എൽ മീണ, മുതിർന്ന അഭിഭാഷകൻ ആർസി കോദേക്കർ, മുൻ വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ട്.
അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി വാദിക്കുന്നു.ഈ ദിശയിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവയ്പ്പാണ് ഏകീകൃത സിവിൽ കോഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post