വാഷിംഗ്ടൺ: ഗാസയെ ചൊല്ലി വീണ്ടും കലുഷിതമായിരിക്കുകയാണ് അന്താരാഷ്ട്ര രംഗം. ഗാസയിൽ നിന്നും പലസ്തീനികളെ മുഴുവൻ മാറ്റും എന്ന ട്രംപിന്റെ പ്രസ്താവനയാണ് അന്താരാഷ്ട്ര സംഘടനകളെ ചൊടിപ്പിച്ചത്. മരണത്തിന്റെയും നരകത്തിന്റെയും ഭൂമിയിൽ നിന്നും പാലസ്തീനികൾ വിട്ട് പോകാൻ തയ്യാറാകണം എന്നും ട്രംപ് ആവർത്തിച്ചു. പലസ്തീനികളേ മറ്റൊരു ഭൂമിയിലേക്ക് മാറ്റാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗാസയിൽ ഇനി മനുഷ്യർക്ക് പാർക്കാൻ വിഷമമാണ്. ഗാസയെ മനുഷ്യ വാസം ആക്കാൻ പെട്ടെന്ന് ഒന്നും ആകില്ല എന്നും ഗാസയിലെ ജനങ്ങളേ ലോകത്തിന്റെ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കുന്നതായിരിക്കും നല്ലത്. നരകത്തിലേക്ക് അവരെ താമസിക്കാൻ വിടരുത്. കേവലം ഒരു വാശിയുടേയും മണ്ണിന്റെയും വിഷയമല്ല ഇത്. മനുഷ്യരുടെ ജീവിത വിഷയമാണ്. വാശിയും മറ്റും മൂലം ഗാസക്കാരേ നരകത്തിലേക്ക് ഇനി തള്ളിവിടരുത്.അവരെല്ലാവരും സ്ഥിരമായി താമസം മാറാൻ തയ്യാറാകണം. ഗാസയേ ഉപേക്ഷിക്കണം. എങ്കിലേ വെടിനിർത്തലും ബന്ദി ഇടപാടും പൂർത്തിയാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു പിന്താങ്ങി.ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുൾപ്പെടെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ലംഘനത്തിന് കാരണമാകുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയും രംഗത്തെത്തി. ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസൊണ് രംഗത്തെത്തിയത്.അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് ഗുട്ടറെസ് പറഞ്ഞു. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യമെന്നും പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു.
20 ലക്ഷത്തോളം വരുന്ന പലസ്തീനികൾ ഈജിപ്തിലേക്കും ജോർദാനിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗാസയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേന്ദ്രങ്ങൾ നിർമിക്കും. തൊഴിലവസരങ്ങൾ നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗാസ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതൊന്നും ചെവികൊള്ളാതെയാണ് ഐക്.രാഷ്ട്രസഭയുടെ പ്രസ്താവന. ഇതിന് ട്രംപ് എന്ത് മറുപടി നൽകുമെന്ന് കാത്തിരുന്ന് കാണാം.
Discussion about this post