തൃശൂർ: ജില്ലയിൽ കെഎസ്‌യു നേതാവ് ബിജെപിയിൽ. കെഎസ്‌യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് സച്ചിദാനന്ദ് കെഎസ്‌യു വിട്ടത് എന്നാണ് സൂചന.
കൊടുങ്ങല്ലൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ ആണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. പരിപാടിയിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം കെ.പി ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ് അനിൽകുമാർ, സംസ്ഥാന സമിതിയംഗം ടി.ബി സജീവൻ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.ആർ ജിതേഷ്, എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി, എൽ.കെ മനോജ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ കെ.എസ് വിനോദ്, സെൽവൻ മണക്കാട്ടുപടി, കൊടുങ്ങല്ലൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, ശ്രീനാരായണപുരം പഞ്ചായത്ത് മെംബർമാരായ സുബീഷ് ചെത്തിപ്പാടത്ത്, സ്വരൂപ് പുന്നത്തറ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരം മാത്രമായി മാറിയ സാഹചര്യത്തിലാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചത് എന്ന് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സച്ചിദാനന്ദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ പാർട്ടി ഇടപെട്ടില്ല. തന്നെ സംരക്ഷിച്ചില്ല. ഏതാനും മാസങ്ങളുമായി പാർട്ടിയുമായി വിട്ട് നിൽക്കുക ആയിരുന്നു. ഒരു പ്രശ്‌നം വന്നപ്പോൾ രാഷ്ട്രീയ പരമായി സംരക്ഷിച്ചത് ബിജെപിയാണ്. അതിനാൽ ബിജെപിയ്‌ക്കൊപ്പം നിൽക്കുന്നു.
മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ കെഎസ്‌യുവിന് കഴിഞ്ഞില്ല.
കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.
Discussion about this post