നമ്മളിൽ മിക്കവരും മനസ് എന്നതിൽ വിശ്വസിക്കുന്നവരാണ്. മനസ് കൊണ്ട് സ്‌നേഹിക്കുക, മനസ് കൊണ്ട് വിശ്വസിക്കുക… അങ്ങനെ മനസിനെ കുറച്ച് പല കാര്യങ്ങളും നാമെല്ലാം പറയാറുണ്ട്. എന്നാൽ, ഇന്നും ളാസ്ത്രത്തിന് പോലും വ്യക്തമായ ഉത്തരം കിട്ടാത്ത ഒന്നാണ് മനസും അതിനെ ചുറ്റിപ്പറ്റിയുള്ള സത്യങ്ങളും.
എന്റെ മനസിൽ അങ്ങനെ ചെയ്യാൻ തോന്നി, പറയാൻ തോന്നിയെന്നുമെല്ലാം നമ്മളിൽ പലരും പറയാറുണ്ട്. യുക്തിസഹമായ ന്യായവാദങ്ങളെ പോലും മാറ്റിമറിക്കുന്ന അത്തരത്തിലൊരു ചിന്തകൾ എല്ലാവർക്കും തോന്നാറുണ്ട്. ഇതിനെ മറ്റുള്ളവർക്ക് തെളിയിച്ച് കൊടുക്കാനോ, പറഞ്ഞ് മനസിലാക്കാനോ കളിയില്ല എന്നതുകൊണ്ട് തന്നെ ഇവയെല്ലാം വശ്വാസത്തിന് അതീതം തന്നെയാണ്. യുക്തിസഹമല്ലെങ്കിലും, മനസിൽ തോന്നുന്ന ഇത്തരം ഗട്ട് ഫീലിംഗുകളെ നാം പലപ്പോഴും പിന്തുടരുകയും അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ഇത് ചിലപ്പോൾ നെഗറ്റീവും പോസിറ്റീവുമായ ഫലങ്ങൾ ആയിരുന്നിരിക്കാം നിങ്ങൾക്ക് തന്നിരിക്കുക. നേരെ തിരിച്ചും ഇത്തരം ചിന്തകളെ പരിഗണിക്കാതെ പോവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്.
നമ്മുടെ യുക്തിയെ പിന്തുടരണോ അതോ മനസിന്റെ ഉൾവിളിയെ പിന്തുടരണോ എന്ന ആശയക്കുഴപ്പം എല്ലാ മനുഷ്യർക്കും ഉണ്ടാവാറുള്ള കാര്യമാണ്. ശരിക്കുമുള്ള ഇതിലെ ചോദ്യം, നിങ്ങൾ ഈ ഗട്ട് ഫീലിംഗുകളെ വിശ്വസിക്കണോ എന്നതാണ്. ഈ ഉൾക്കാഴ്ചകൾ നിങ്ങളെ എങ്ങനെയെങ്കിലും വഴിതെറ്റിക്കുമോ? എന്നത് വലിയ ആശയക്കുഴപ്പം തന്നെയാണ്.
ഇത്തരം ചിന്തകൾക്ക് പിന്നിലെ ശാസ്ത്രത്തെ കുറിച്ച് പറയുകയാണ് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ സൈക്യാട്രി വൈസ് ചെയർപേഴ്സൺ ഡോ. രാജീവ് മേത്ത
ഉൾവിളികളോ അവബോധമോ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡോ. മേത്ത വിശദീകരിക്കുന്നു. അവ അപ്രതീക്ഷിതമായി, യാതൊരു പ്രതീക്ഷയുമില്ലാതെ, വളരെ പെട്ടെന്ന് മനസിൽ വന്നുപോവുന്നതാണ്. അവ വളരെ അടുക്കും ചിട്ടയുമില്ലാതെ, ചിലപ്പോൾ ഒന്നും മനസിലാവാത്ത തരത്തിൽ ആണ് മനസിൽ വന്നുപോവുന്നത് എങ്കിലും നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ പതിയുന്നതും വിശ്വാസം ജനിപ്പിക്കുന്നതുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ മസ്തിഷ്‌കം ബോധപൂർവ്വമായും ഉപബോധമനസ്സോടെയും വിവരങ്ങൾ ശേഖരിക്കുകയും ചില പാറ്റേണുകളിൽ അവയെ ക്രമീകരിക്കുകയും ചെയ്യുന്നു. ഇതിനകം സജ്ജീകരിച്ച പാറ്റേണുകളിൽ പുതിയ വിവരങ്ങൾ ഉൾക്കൊള്ളാൻ മസ്തിഷ്‌കം ശ്രമിക്കുന്നു, ഒടുവിൽ അത് ഹൃദയസ്പർശിയായ അനുഭവങ്ങൾക്ക് കാരണമാകുന്നു, ഇതാണ് യഥാർത്ഥത്തിൽ നമ്മുടെ തലച്ചോറിനുള്ളിൽ സംഭവിക്കുന്നത്. നമ്മുടെ മുൻകാല അനുഭവങ്ങൾ കാരണം തന്നെ ഇവ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ ഉൾവിളികൾ ചിലർക്ക് വിലപ്പെട്ട അതിജീവന ഉപാധികളാണെന്നും ഡോ. മേത്ത പറഞ്ഞു.
അങ്ങനെ നോക്കുകയാണെങ്കിൽ, എപ്പോഴാണ് നിങ്ങൾ നിങ്ങളുടെ ഇത്തരം ഗട്ട് ഫീലിംഗുകളെ വിശ്വസിക്കുകയും അത് യുക്തിയെ മറികടക്കാൻ അനുവദിക്കുകയും ചെയ്യുന്നത്? എപ്പോഴാണ് നിങ്ങൾ നിങ്ങളുടെ പ്രവൃത്തികളെ നയിക്കുന്ന വഴികാട്ടിയാകാൻ ഇത്തരം ചിന്തകളെ അനുവദിക്കുന്നത്?
‘വേഗത്തിലുള്ള തീരുമാനങ്ങൾ ആവശ്യമായി വരുമ്പോഴോ അല്ലെങ്കിൽ ഓരോ തിരഞ്ഞെടുപ്പിന്റെയും ഗുണദോഷങ്ങളെക്കുറിച്ച് വളരെയധികം ആലോചനകൾക്ക് ശേഷവും ഉചിതമായ തീരുമാനം എടുക്കുന്നതിൽ ധാരാളം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമ്പോഴോ മനസ്സിന്റെ വികാരങ്ങളെ ആശ്രയിക്കാം. തലച്ചോറിന് ഇനി ഒരു വാദവും ശേഷിക്കാത്തപ്പോൾ അല്ലെങ്കിൽ വരാനിരിക്കുന്ന എല്ലാ അനന്തരഫലങ്ങളും തീരുമാനിക്കാനും വിലയിരുത്താനും കഴിയാത്തത്ര ക്ഷീണിതമാകുമ്പോൾ, ഇത്തരം ഗട്ട് ഫീലിംഗുകളെ നിങ്ങൾ ആശ്രയിക്കൂ..’- ഡോ. മേത്ത വ്യക്തമാക്കുന്നു.
ഇനി ഇത്തരം ഫീലിംഗുകളെ വിശ്വസിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളും ഡോ വിശദീകരിക്കുന്നുണ്ട്.
‘എല്ലാ സാഹചര്യങ്ങളിലും മനസ്സിലെ ഇത്തരം ചിന്തകളെ നിങ്ങൾ ആശ്രയിക്കേണ്ടതില്ല. നിങ്ങളുടെ അവബോധത്തെ ഒരു ആന്തരിക ദിശാസൂചകമായി നിങ്ങൾക്ക് ശക്തമായി വിശ്വസിക്കാൻ കഴിയും. പക്ഷേ അത് എല്ലായ്‌പ്പോഴും തെറ്റുകളിൽ നിന്ന് മുക്തമായിരിക്കണമെന്നില്ല.
ഹൃദയവികാരങ്ങളെ ഡോ. മേത്ത ചൂതാട്ടത്തോട് ഉപമിക്കുന്നു. മനസിലെ ഇത്തരം ചിന്തകൾ ചൂതാട്ടം പോലെയാണ്, നിക്ഷേപങ്ങൾ, ജോലി മാറ്റം അല്ലെങ്കിൽ വിവാഹം പോലുള്ള ഉയർന്ന ഉത്തരവാദിത്തമുള്ള വ്യക്തിപരമോ തൊഴിൽപരമോ ആയ തീരുമാനങ്ങളിൽ അവ ഒഴിവാക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളിൽ കയ്യിലുള്ള വിവരങ്ങളെയും യുക്തിയെയും വസ്തുനിഷ്ഠമായ വിശകലനത്തെയും ആശ്രയിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആശയക്കുഴപ്പം നീക്കാൻ സമയത്തിനായി കാത്തിരിക്കുക.
സഹജാവബോധം ഉപബോധമനസ്സിനാൽ രൂപപ്പെടുന്നതാണ്, അതിനാൽ അവ അന്തർലീനമായി ശക്തമാണ്. എന്നാൽ അവയ്ക്ക് ചിലപ്പോൾ വ്യക്തതയില്ല. നമ്മുടെ യുക്തി ശ്രദ്ധിച്ചേക്കാവുന്ന മറഞ്ഞ് കിടക്കുന്ന ചില കാര്യങ്ങൾ കാണാൻ അവയ്ക്ക് കഴിയില്ല. ഉപബോധമനസ്സും വളരെ വൈകാരികമാണ്, അതിനാൽ സഹജാവബോധം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളിൽ പക്ഷപാതപരവും വൈകാരികവുമായ സ്വാധീനം ഉണ്ടാകാം.













Discussion about this post