നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം.നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി നഖം കടിക്കുമ്പോൾ ചുറ്റുമുള്ള ചർമ്മത്തിന് ക്ഷതം സംഭവിക്കുകയും അണുബാധക്ക് കാരണമായ ബാക്ടീരിയ നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് പ്രവേശിപ്പിക്കും. പിന്നെ ചർമ്മത്തിന്റെ പുറംതൊലിയിലും നഖത്തിന്റെ മടക്കിലും ഇവ പെരുകയും ആ ഭാഗത്ത് തടിപ്പും വീക്കവും വേദനയും ഉണ്ടാകും. സ്റ്റാഫൈലോകോക്കസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകളാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
നഖം കടി കാരണം അണുബാധ ഉണ്ടായേക്കാം. സാൽമോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലാവുന്നു. ഇത് എളുപ്പത്തിൽ പകർച്ച വ്യാധികളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും.പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകൾ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. സ്ഥിരമായി നഖം കടിക്കുന്നവരിൽ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിന് കാരണം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
പല്ലിൻറെ താഴത്തെയും മുകളിലത്തെയും നിരകൾ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളർച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം. നിങ്ങളുടെ നഖങ്ങൾക്കുള്ളിൽ മാട്രിക്‌സ് എന്നറിയപ്പെടുന്ന ഒരു ജനറേറ്റീവ് പാളിയുണ്ട്, അത് പുറം പാളിയെ മൂടുന്നു. അതിനാൽ, നിങ്ങൾ നിരന്തരം നഖങ്ങൾ കടിക്കുകയാണെങ്കിൽ, അത് അണുബാധയ്ക്ക് കാരണമാകുന്നു, കാലക്രമേണ മാട്രിക്‌സിന് കേടുപാടുകൾ സംഭവിക്കുന്നു, ഇത് നഖങ്ങൾ അകത്തേയ്ക്ക് വളരുന്നതിനും വിവിധ തരത്തിലുള്ള വൈകല്യങ്ങൾക്കും കാരണമാകുന്നു.
നിങ്ങളുടെ ശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടായിരിക്കുമെങ്കിലും, ശരിയായ പദ്ധതിയിലൂടെ നഖം കടിക്കുന്നത് എന്നെന്നേക്കുമായി നിർത്താൻ കഴിയും.വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നിങ്ങൾ നഖം കടിക്കാൻ ഏറ്റവും സാധ്യതയുള്ള സമയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുക, വിരസത അനുഭവപ്പെടുക തുടങ്ങിയ സാഹചര്യങ്ങളാണ് ഏറ്റവും സാധാരണമായ കാരണങ്ങൾ അതിനാൽ, നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ആസമയം ഒരു സ്‌ട്രെസ് ബോൾ അമർത്തുന്നത് നല്ലതായിരിക്കും. നഖങ്ങൾ വെട്ടിയൊതുക്കുകയോ പെയിന്റ് ചെയ്യുകയോ ചെയ്യുക.നഖം കടിക്കുന്നതിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രായോഗിക പരിഹാരങ്ങളാണിവ
Discussion about this post