ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിമുതൽ ആരംഭിക്കും. 27 വര്‍ഷത്തിനു ശേഷം തിരിച്ചു വരവിനായി ഒരുങ്ങുകയാണ് ബിജെപി. എക്സിറ്റ്പോളും കൈവിട്ടതോടെ പരാജയ ഭീതിയിലാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍, ഒരു സീറ്റ് എങ്കിലും നേടാന്‍ കഴിയുമോ എന്ന ചിന്തയിലാണ് കോൺഗ്രസ്സ്.
ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.30 -ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. .60.54 ശതമാനമാണ് ഇത്തവണ ഡല്‍ഹിയിലെ പോളിങ്. 70 മണ്ഡലങ്ങളിലായി
699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. ഡൽഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. സുഗമമായ വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഡൽഹിയിലുടനീളം 30,000ത്തിലധകം പോലീസ് ഉദ്യോഗസ്ഥരെയും 220 അർദ്ധസൈനികരെയും വിന്യസിച്ചിരുന്നു.
എഎപിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ഏജന്‍സികളെല്ലാം ബിജെപി അധികാരത്തിലേറുമെന്ന് പ്രവചനം നടത്തികഴിഞ്ഞു. എന്നാൽ ഈ പ്രവചനങ്ങളെ വിശ്വസിക്കാൻ ഇപ്പോഴും ആം ആദ്മി പാര്‍ട്ടിക്ക് ആയിട്ടില്ല.
പീപ്പിൾസ് ബിജെപിക്ക് 51 മുതൽ 60 സീറ്റുകൾ വരെ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിക്ക് 10 മുതൽ 19 വരെ സീറ്റുകളും കോൺഗ്രസിന് ഒറ്റ സീറ്റുകൾ പോലും ലഭിക്കാൻ സാധ്യതയില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.പീപ്പിൾസ് പൾസ് ബിജെപിയ്ക്ക് 51 മുതൽ 60 സീറ്റുകളും എഎപിയ്ക്ക് 10 മുതൽ 19 സീറ്റുകളും പ്രവചിച്ചിരിക്കുന്നു. കോൺഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും പ്രവചിച്ചിട്ടുണ്ട്. ബിജെപിയ്ക്ക് 40 മുതൽ 44 സീറ്റുകളാണ് പീപ്പിൾസ് ഇൻസൈറ്റ് പ്രവചിച്ചിരിക്കുന്നത്. എഎപിയ്ക്ക് 25 മുതൽ 29 സീറ്റുകൾ വരെയും കോൺഗ്രസിന് ഒരു സീറ്റുമാണ് പീപ്പിൾസ് ഇൻസൈറ്റ് പ്രവചിച്ചിരിക്കുന്നത്. ബിജെപിയ്ക്ക് 39 മുതൽ 44 സീറ്റുകഹ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഎപിയ്ക്ക് 25 മുതൽ 28 വരെ സീറ്റുകളും കോൺഗ്രസിന് രണ്ട് മുതൽ മൂന്ന് സീറ്റുകളുമാണ് ഇവർ പ്രവചിക്കുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ പുതിയ ചരിത്രത്തിന്റെ ഭാഗമായി ആണ് മാറിയത്. ജനിച്ചു വളർന്ന രാജ്യത്തുനിന്നും പാലായനം ചെയ്യേണ്ടി വന്ന ഒരു ജനത ആദ്യമായി വോട്ട് ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. നരേന്ദ്രമോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച പാകിസ്താനി ഹിന്ദുക്കൾ ആദ്യമായി ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്തി.
186 പാകിസ്താനി ഹിന്ദുക്കൾ ആണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. അഭയാർത്ഥികളായി കഴിഞ്ഞിരുന്ന രാജ്യത്ത് അവിടുത്തെ പൗരത്വം നേടി തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനും വോട്ട് ചെയ്യാനും കഴിഞ്ഞതില്‍ നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ആണ് ഉള്ളത് എന്ന് ഓരോ പുതിയ വോട്ടർമാരും വ്യക്തമാക്കിയിരുന്നു.
Discussion about this post