മുംബൈ: ആഡംബര ജീവിതം കൊണ്ട് അംബാനി കുടുംബം ലോക പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഡംബര വീടുകളിൽ ഒന്നിന്റെ ഉടമയാണ് മുകേഷ് അംബാനി. വിലയേറിയ വാഹനങ്ങൾ മുതൽ വിമാനം വരെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. റിലയൻസ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് മുകേഷ് അംബാനി. കോടിക്കണക്കിന് രൂപയാണ് വിവിധ ബിസിനസുകളിലൂടെ അദ്ദേഹം സമ്പാദിക്കുന്നത്.
അടുത്തിടെ ആയിരുന്നു മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം. ഒരു മാസത്തോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 500 കോടിയിലധികം രൂപയാണ് മകന്റെ വിവാഹത്തിനായി അദ്ദേഹം ചിലവിട്ടത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സമ്പത്തിൽ ഇടിവ് ഉണ്ടാകുകയും ചെയ്തു. എങ്കിലും ബിസിനസ് രംഗത്ത് വിജയിയായി കുതിക്കുകയാണ് മുകേഷ് അംബാനി.
മുംബൈയിലെ അന്റിലിയ എന്ന ആഡംബര വസതിയിലാണ് അംബാനിയുടെയും കുടുംബത്തിന്റെയും താമസം. സിനിമ തിയറ്റർ, ജിം, ബ്യൂട്ടി പാർലർ തുടങ്ങി എല്ലാം ഇവിടെ ഉണ്ട്. ധാരാളം ആളുകളാണ് ഈ വീട്ടിൽ ജോലിയ്ക്കായി ഉള്ളത്. ഇവർക്കെല്ലാം ആകർഷകമായ ശമ്പളവും അംബാനി കുടുംബം നൽകാറുണ്ട്.
ആഹാരം ഉണ്ടാക്കി നൽകുന്നതിനായി പ്രത്യേക പാചകക്കാരൻ ഇവിടെയുണ്ട്. ഇപ്പോൾ അദ്ദേഹം വാങ്ങുന്ന ശമ്പളത്തിന്റെ കണക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ നേടുന്നതിനെക്കാൾ ഉയർന്ന ശമ്പളം ആണ് അംബാനി തന്റെ ഷെഫിന് നൽകുന്നത് എന്നാണ് വിവരം.
രണ്ട് ലക്ഷം രൂപയാണ് അംബാനി വീട്ടിലെ ഷെഫിന് നൽകുന്നത് എന്നാണ് പ്രമുഖ ബിസിനസ് മാദ്ധ്യമം വ്യക്തമാക്കുന്നത്. ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് നൽകുന്നുണ്ട്. 24 ലക്ഷം രൂപയാണ് ഷെഫിന്റെ വാർഷിക വരുമാനം.
പ്രത്യേക രീതിയിലുള്ള ഭക്ഷണം ആണ് അംബാനിയും കുടുംബവും കഴിക്കാറുള്ളത്. വെജിറ്റേറിയൻ ഭക്ഷണമാണ് ഇവരുടെ ശീലം. ദാൽ, ചോറ്, ചപ്പാത്തി, വെജിറ്റബിൾ കറി എന്നിവയാണ് അദ്ദേഹം കഴിക്കാറുള്ളത്. ഇഡ്ഡലിയും സാമ്പാറും ആണ് പ്രാതലായി അദ്ദേഹം കഴിക്കാറുള്ളത്. ഇതിനൊപ്പം പപ്പായ ജ്യൂസും കുടിക്കാറുണ്ട്. അംബാനിയ്ക്ക് ഇഷ്ടമുള്ളതെല്ലാം രുചിയോടെ പാകം ചെയ്തു നൽകുകയാണ് ഷെഫിന്റെ ജോലി.
അംബാനിയുടെ വീട്ടിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കും ആകർഷകമായ ശമ്പളമാണ് നൽകുന്നത്. പ്രതിമാസം 1 മുതൽ 1.5 ലക്ഷം വരെ ഇവിടുത്തെ ജോലിക്കാർക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഇവർക്കുണ്ട്. ശമ്പളത്തിന് പുറമേ കുടുംബത്തിന് ഇൻഷൂറൻസ്, വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയും നൽകുന്നുണ്ട്.
Discussion about this post