ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ദിനമാണ് വാലന്റൈൻസ് ഡേ അഥവാ പ്രണയദിനം. പ്രണയിക്കുന്നവർക്കും പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും ഈ ദിനം വളരെ പ്രാധാന്യം നിറഞ്ഞതാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറിയും ഒന്നിച്ച് സമയം ചിലവഴിച്ചുമെല്ലാമാണ് കമിതാക്കൾ ഈ ദിനം ആഘോഷിക്കുക. പ്രണയം മനസിൽ കൊണ്ടുനടക്കുന്നവർക്ക് അവരുടെ പ്രേമഭാജനങ്ങളോട് ഇക്കാര്യം വെളിപ്പെടുത്താനുള്ള ദിവസം കൂടിയാണ് ഇത്.
സിംഗിൾസിനും, ബ്രേക്ക് അപ്പ് ആയ ആളുകൾക്കും പ്രണയദിനം അൽപ്പം വേദന നിറഞ്ഞത് ആയിരിക്കും. എന്നാൽ ഈ വേദനമാറ്റാൻ അവസരം ഒരുക്കുകയാണ് അമേരിക്കയിലുള്ള മൂന്ന് മൃഗശാലകൾ. ഇവിടെ എത്തുന്നവർക്ക് ഈ പ്രണയ ദിനം വ്യത്യസ്ത രീതിയിൽ ആഘോഷിക്കാം. ബ്രേക്ക് ആയവർക്കായി ഈ മൃഗശാലകൾ പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
ബ്രേക്ക് അപ്പ് ആയവർക്ക് അവരുടെ മുൻ കാമുകിയുടെയോ കാമുകന്റെയോ പേര് ഇവിടുത്തെ പാറ്റ, എലി, അല്ലെങ്കിൽ പുഴുക്കൾ എന്നിവയ്ക്ക് ഇടാം. അൽപ്പം നർമ്മം കലർന്ന പരിപാടി ആണെങ്കിലും വന്യജീവി സംരക്ഷണം ആണ് ഇതുവഴി മൃഗശാലകൾ ലക്ഷ്യം ഇടുന്നത്.
ടെക്‌സസിലെ സാൻ അന്റോണിയോ, ഒഹായൊയിലെ കൊളംബസ്, ന്യൂയോർക്കിലെ ബ്രോങ്ക്‌സ് എന്നീ മൃഗശാലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിങ്ങൾ സിംഗിളോ, ബ്രേക്ക് അപ്പ് കഴിഞ്ഞവരോ ആണെങ്കിൽ ഇവിടേയ്ക്ക് വരാം. ബ്രോങ്ക്‌സ് സർവ്വകലാശാലിൽ നെയിം എ റോച്ച് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇവിടെ പാറ്റയ്ക്കാണ് പേര് നൽകാൻ അവസരം ഉള്ളത്.
മഡഗാസ്‌കർ ഹിസ്സിംഗ് കോക്രോച്ചിനാണ് ഇവിടെ പേര് നൽകാൻ അവസരം. ഇങ്ങനെ പേര് നൽകുന്നവർക്ക് സർട്ടഫിക്കേറ്റും ലഭിക്കും. മഡഗാസ്‌കർ ഹിസ്സിംഗ് കോക്ക്രോച്ച് വലിപ്പമുള്ള പേടി തോന്നിക്കുന്ന ഒരു പ്രാണിയാണ്. നാല് ഇഞ്ച് വരെ നീളമുണ്ട്. ഇതിനായി 15 ഡോളർ(1316 രൂപ)നൽകണം. കഴിഞ്ഞ വർഷവും ഇവിടെ സമാന രീതിയിൽ പാറ്റയ്ക്ക് പേര് നൽകുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചിരുന്നു.
സാൻ അന്റോണിയോ മൃഗശാലയിൽ സ്‌ക്വാഷ് യുവർ പോസ്റ്റ് എന്ന പരിപാടിയാണ് നടക്കുന്നത്. ഇവിടെ പാറ്റ, എലി, അല്ലെങ്കിൽ പച്ചക്കറി എന്നിവയ്ക്ക് പേര് നൽകാം. പേര് നൽകിയ ശേഷം ഇവയെ മൃഗശാലയിലെ മറ്റ് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകും. കൊളംബസ് സർവ്വകലാശാലയിൽ പുഴിവിന് പേര് നൽകാനാണ് അവസരം ഉള്ളത്. ഈ പുഴുക്കളെ തേൻ കരടികൾക്ക് ഭക്ഷണമായി നൽകും. ഇതിന്റെ വീഡിയോയും നിങ്ങൾക്ക് ലഭിക്കും.
Discussion about this post