ഒരു വ്യക്തിയുടെ ബുദ്ധിയെയും ശ്രദ്ധയെയുമെല്ലാം വെല്ലുവിളിക്കുന്ന കൗതുകങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ ഇത്തരം ടെസ്റ്റുകൾ ട്രെൻഡിംഗ് ആണ്. നിങ്ങളുടെ തലച്ചോറിന്റെ കഴിവ് പരീക്ഷിക്കുന്നതിനുള്ള ഒരു കൗതുകകരമായ മാർഗമാണ് ഇവ.
അത്തരത്തിലൊരു ഒപ്റ്റിക്കൽ ടെസ്റ്റ് ആണ് ചിത്രത്തിൽ. 29 ഉം 92 ഉം അക്കങ്ങളുടെ ഒരേപോലുള്ള ജോഡികളാണ് ചിത്രത്തിൽ നിറയേ.. എന്നാൽ, ഇതിനിടെ, 28 എന്ന ഒരു സഖ്യ ഇതിനിടയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഈ സംഖ്യ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള ടാസ്‌ക്. മൂർച്ചയുള്ള കാഴ്ചയുള്ള ഒരു സൂക്ഷ്മ നിരീക്ഷകന് മാത്രമേ, ഇത് കണ്ടെത്താൻ കഴിയൂ… എത്രവേഗത്തിൽ നിങ്ങൾക്ക് 28നെ കണ്ടെത്താൻ കഴിയുന്നുവെന്ന് നോക്കൂ…
സ്വാഭാവികമായും പാറ്റേണുകളിലേക്ക് ആകർഷിക്കപ്പെടുന്നു നിങ്ങൾക്ക് ഒറ്റ സംഖ്യയെ ഇതിൽ നിന്ന് വേർതിരിച്ചറിയാൻ അൽപ്പം പ്രയാസമാണ്. 28 നെ 29-ഉം 92-ഉം സംഖ്യകളുമായി സുഗമമായി ലയിപ്പിച്ചുകൊണ്ട് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് മനസ്സിനെ കബളിപ്പിക്കുന്നു.
ശ്രദ്ധയും ഉയർന്ന വൈജ്ഞാനിക ശേഷിയുമുള്ള ആളുകൾക്ക് 10 സെക്കൻഡിനുള്ളിൽ വ്യത്യാസം കണ്ടെത്താൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മറുവശത്ത്, ചില ആളുകൾക്ക് മറഞ്ഞിരിക്കുന്ന 28 കണ്ടെത്താൻ ഒരു മിനിറ്റോ അതിൽ കൂടുതലോ എടുത്തേക്കാം.
Discussion about this post