യു എസ് പ്രസിഡന്റ് കസേരയിൽ ഇരുന്നതിനു പിന്നാലെ രണ്ടും കല്പിച്ചാണ് ഡോണള്‍ഡ് ട്രംപ്. മുന്നോട്ടു വെച്ച കാൽ പിന്നോട്ട് ഇല്ലെന്ന ഉറച്ച നിലപാട്. വിപ്ലവകരമായ തീരുമാനങ്ങൾ ആണ് അദ്ദേഹം കൈകൊള്ളുന്നത്. അതിലൊന്നാണ് ഗാസ ഏറ്റെടുക്കൽ പ്രഖ്യാപനം. ഗാസയുടെ കാര്യത്തിൽ വെറും വാക്കല്ല താൻ പറഞ്ഞതെന്ന് വീണ്ടും ഓർമ്മിപ്പിക്കുക ആണ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് തുറന്നടിച്ചിരിക്കുക ആണ് ട്രംപ്. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ജോര്‍ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും. പലസ്തീനികള്‍ക്കായിസ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസസൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച്ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.
ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത്പുനർനിർമിക്കാമെന്നായിരിന്നു ട്രംപ് നൽകിയ വാക്ക്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയപത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടംവിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുൻപും ഇത്തരംപരാമർശങ്ങൾ നടത്തിയിരുന്നു. ഗാസയെ ‘ശുദ്ധീകരിച്ച്’ പലസ്തീൻകാരെ അയൽരാജ്യങ്ങളിലേക്ക്മാറ്റുന്ന ആശയം അദ്ദേഹം കഴിഞ്ഞമാസം പങ്കുവെച്ചിരുന്നു. ജോർദാനും ഈജിപ്തുംപലസ്തീൻകാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് അന്ന് നിർദേശിച്ചത്.
ഇതിനിടെ ഇസ്രയേല്‍ ബന്ദികളുടെ മോചനം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെനിര്‍ത്തിവയ്ക്കുന്നതായി ഹമാസ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിക്കുന്നുവെന്നും ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്നുംആരോപിച്ചാണ് ഹമാസ് നടപടി. വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾപുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതൽ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് ശനിയാഴ്ച മോചിപ്പിക്കേണ്ടത്. ഹമാസിന്‍റെ നടപടി കരാര്‍ലംഘനമാണെന്നും സൈന്യത്തിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയതായും ഇസ്രയേല്‍വ്യക്തമാക്കി.
Discussion about this post