നാടന്‍പാട്ടുകളെ ജനകീയമാക്കിയ പാട്ടുകാരന് എന്ന നിലയില്‍ ആ രംഗത്ത് തനതായ സ്ഥാനം ലഭിക്കേണ്ട് കലാകാരനാണ് കലഭവന്‍ മണി. നാടന്‍ പാട്ടുകളുടെ അവതരണ കൊണ്ടും ആലാപനം കൊണ്ടും ഈ മേഖലയില്‍ സജീവമായ ഉണര്‍വ്വ് പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന് വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഓടണ്ടാ ഓടണ്ട ഓടി തളരണ്ടാ…വരാന്ന് പറഞ്ഞിട്ട് വരാതിപിക്കരുതേ…തുടങ്ങിയ നാടന്‍ പാട്ടിന്റെ ചേലിലുള്ള പാട്ടുകള്‍ മലയാളത്തില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ചിരുന്നു. നാടന്‍പാട്ടുകള്‍ ശേഖരിക്കാനും അവ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണ് കലാഭവന്‍ മണി നല്‍കിയത്. അദ്ദേഹം തന്നെ നിരവധി പഴയ പാട്ടുകള്‍ മലയാളത്തിന് നഷ്ടപ്പെടാതെ ജനമനസ്സുകളില്‍ എത്തിക്കാനുള്ള വലിയ ശ്രമം നടത്തി.
ഓണക്കാലത്ത് മണിപുറത്തിറക്കിയ തൂശ്ശിമെ കൂന്താരോ…തക്കാക്കിലോ മുക്കാളി തുടഹ്ങിയ ആല്‍ബങ്ങളും വലിയ ഹിറ്റായിരുന്നു. 25 ഓളം സിനിമകളില്‍ പാടിയ മണി. നിരവധി നാടന്‍പാട്ടുകളും സിനിമയിലെത്തിച്ചു.
Discussion about this post