കേരള വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖം. സാധ്യതകളുടെ ചാകരയാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്. കോളംബോ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാതെ, കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കാര്യക്ഷമമാകാൻ നമ്മുടെ രാജ്യത്തിനാകെ അവസരം നൽകുക ആണ് വിഴിഞ്ഞം.
ഇന്ത്യയുടെ സമുദ്ര കയറ്റുമതി, ട്രാൻസ്ഷിപ്മെന്റ് ഹബ്ബ്, വ്യവസായ വികസനം എന്നിവയിൽനിർണ്ണായകമായി മാറുകയാണ് അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യൻഉപഭൂഖണ്ഡത്തിലെ ഏക ആഴക്കടൽ കണ്ടെയിനർ പോർട്ടാണ് നമ്മുടെ വിഴിഞ്ഞം. 24 മീറ്റർ പ്രകൃത്യാആഴമുള്ള തുറമുഖം, 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്ര ജലപാത. എല്ലാം വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകത.വിഴിഞ്ഞം ബന്ധപ്പെട്ടുള്ള ഓരോ പദ്ധതിയും സംസ്ഥാനത്ത് വലിയ ചലനം ആണ് ഉണ്ടാക്കുക. വലിയൊരു തുറമുഖം പ്രവർത്തിച്ചുതുടങ്ങുമ്പോൾ സമാന്തരമായിസംസ്ഥാനത്തിന് പല മേഖലകളിലും നേടിയെടുക്കാവുന്ന അഭൂതപൂർവമായ വികസനവുംആസൂത്രകരുടെ മനസിലുണ്ടായിരുന്നു.
തുറമുഖത്തേക്കുള്ള റെയിൽപാതയുടെ നിർമ്മാണം 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുംഎന്നാണ് ഏറ്റവും പുതിയ വിവരം.കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ്നിർമാണച്ചുമതല. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും. ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെപാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽപ്പെട്ട4.697 ഹെക്ടർ ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
ബാലരാമപുരം മുടവൂർപ്പാറ മുതൽ തുറമുഖം വരെ ഒറ്റവരിയായാണ് പാതനിർമ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും.ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന്ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം.
ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. പാതകടന്നുപോകുന്ന സ്ഥലങ്ങളിൽ 65 ശതമാനവും മണ്ണായതിനാൽ തുരക്കുന്ന ഭാഗം കോൺക്രീറ്റ്ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിർമ്മാണം. 33 ഓളം മരങ്ങൾമുറിച്ചുമാറ്റേണ്ടിവരുമെന്നും മത സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാതപഠന റിപ്പോർട്ടിലുള്ളത്. 17 വീടുകളിലെ 38 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണം, 11 വീടുകൾപൂർണമായും പൊളിക്കണം ,1200 കോടി പദ്ധതി ചെലവ്, 10.76 കി.മീറ്റർ 9.2 കിലോമീറ്ററുംഭൂമിക്കടിയിലൂടെ, എന്നിവയാണ് പ്രധാന പ്രത്യേകകൾ.
അതേസമയം വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ 15 ലക്ഷം പേർക്കാണ് തൊഴിൽ ലഭിക്കുക. വിഴിഞ്ഞം മുതൽ ദേശീയ പാത- 66 വഴി കൊല്ലം വരെയും, നെടുമങ്ങാട്, പുനലൂർ വരെയും അനവധിപുതിയ വ്യവസായ സംരംഭങ്ങൾ പിറവിയെടുക്കും. പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ച പരമാവധിപ്രോത്സാഹിപ്പിക്കുന്ന വിധത്തിലാകും വ്യവസായ ഇടനാഴിയുടെ ഘടന. അതുപോലെ മത്സ്യബന്ധനമേഖലയ്ക്ക് കൂടുതൽ കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്നതിനൊപ്പം മത്സ്യ സംസ്‌കരണ രംഗത്ത്നൂതന പാതകൾ വെട്ടിത്തുറക്കാനും ഉദ്ദേശ്യമുണ്ട്. വിഴിഞ്ഞം – കൊല്ലം ദേശീയപാത, കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത, പുനലൂർ – നെടുമങ്ങാട് – വിഴിഞ്ഞം സംസ്ഥാന പാത എന്നീ മൂന്നുകേന്ദ്രങ്ങൾ കൂട്ടിയിണക്കുന്നതാകും വിഴിഞ്ഞം വികസന ത്രികോണം
ഭൂമിക്കടിയിലൂടെ വികസനത്തിന്റെ ചൂളം : 1200 കോടി ചെലവിൽ വിഴിഞ്ഞത്തേക്ക് റെയിൽപാത വരുന്നു

Discussion about this post