കോഴിക്കോട്; തൊണ്ടയിൽ അടപ്പുകുടുങ്ങി എട്ട് മാസം പ്രാമായ കുഞ്ഞ് മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ മരിച്ചു. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്. കുട്ടി രണ്ടാഴ്ച്ച മുൻപ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.
2023ൽ വെറും 14 ദിവസം പ്രായമുള്ളപ്പോഴാണ് ആദ്യകുട്ടി മരിച്ചത്.മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയായിരുന്നു മരണമെന്നായിരുന്നു വിവരം. ഇളയ കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുമ്പ് കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post