ഓരോ സ്‌നേഹബന്ധങ്ങളും വ്യത്യസ്തമാണ്. ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നതു പോലെ തന്നെ, സ്‌നേഹബന്ധത്തിൽ വരുമ്പോഴും ഓരോ പങ്കാളികളും തികച്ചും വ്യത്യസ്തരാണ്. മറ്റൊരാളുടെ പങ്കാളിയെ പോലെ പെരുമാറണമെന്നോ മറ്റൊരു ദമ്പതികളെ പോലെ ജീവിക്കണമെന്നോ വാശി പിടിക്കുന്നത് ജീവിതത്തി െഏറ്റവും വലിയ മണ്ടത്തരമായി മാറുകയും ബന്ധങ്ങളുടെ വിള്ളലിന് കാരണമാകുകയും ചെയ്യാറുണ്ട്…
നിങ്ങളുടെ പങ്കാളി ചിലപ്പോൾ, വളരെ സൗമ്യനും സ്‌നേഹം പുറത്തു കാട്ടുന്നവനുമാകാം. മറ്റു ചിലപ്പോഴാകട്ടെ, ഒട്ടും റൊമാൻഡിക് അല്ലാത്ത, എന്നാൽ, സ്‌നേഹം ഒരുപാടുള്ള ഒരു പങ്കാളിയായിരിക്കാം നിങ്ങളുടേത്.. നിങ്ങളെ എപ്പോഴും പ്രകോപിപ്പിക്കുന്ന ഒരു പങ്കാളിയെ ആയിരിക്കാം നിങ്ങൾക്ക് ഒരുപക്ഷേ, കിട്ടിയിട്ടുണ്ടാകുക…
അത്തരം പങ്കാളികളെ കുറിച്ചള്ള വിലയിരുത്തലുകളാണ് വിദഗ്ധർ നടത്തുന്നത്. നിങ്ങളുടെ പങ്കാളിയുടെ ഇത്തരം പ്രകോപനങ്ങൾ ചിലപ്പോൾ നിങ്ങളെ വല്ലാതെ മുറിവേൽപ്പിക്കുന്നതുപോലെ തോന്നാം. എന്നാൽ, ഇത് നല്ലതാണെന്നാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് നല്ലതെന്ന് വിശദീകരിക്കുകയാണ് വിദഗ്ധർ..
അസ്വസ്ഥത ഉളവാക്കുന്ന വികാരങ്ങൾ ഉണർത്തുകയും, കുത്തുവാക്കുകളോ മറ്റ് വേദനാജനകമായ പ്രവൃത്തികളോ ഉപയോഗിച്ച് നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ സഹിക്കാൻ പ്രയാസമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പൊതുവെയുള്ള ആദ്യ പ്രതികരണം, അവരുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതായിരിക്കും. ഇങ്ങനെയുള്ള പങ്കാളികളെ എല്ലാവരും എത്രയും പെട്ടെന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത് യഥാർത്ഥത്തിൽ ഒരു അനുഗ്രഹമാണെന്നാണ് വിദഗ്ധാഭിപ്രായം.
എപ്പോഴും പ്രകോപിപ്പിക്കുന്ന പങ്കാളി എങ്ങനെ ഒരു അനുഗ്രഹമായി മാറുമെന്ന് പറയുകയാണ് റിലേഷൻഷിപ്പ് പരിശീലകനായ ക്വെന്റിൻ ഗോയെച്ചെ ഡികാമ്പ്.
നമ്മെ എപ്പോഴും പ്രകോപിപ്പിക്കുന്ന ഒരു പങ്കാളി വഴി എപ്പോഴും നമ്മുടെ പരിധികളെന്തെന്ന് വെളിപ്പെടുന്നു. നമ്മൾ മറച്ചുവെക്കാൻ വൈകാരികമായ ആഘാതങ്ങൾ, നമുക്ക് പൂർണ്ണമായി അറിയാത്ത പരിഹരിക്കപ്പെടാത്ത മുറിവുകൾ എന്നിവ അവർ തുറന്നുകാട്ടുന്നു. ഇത്തരം പങ്കാളികൾ ഒരു ‘ആഴമേറിയ നിഴലുകൾ’ പോലെയാണെന്ന് ക്വെന്റിൻ പറയുന്നു. നിങ്ങളുടെ പരിധികളെ പ്രതിഫലിപ്പിക്കുക വഴി, അവയെ മറികടക്കാൻ പ്രേരണ സൃഷ്ടിക്കുന്നു.
നിങ്ങളോട് തന്നെ സത്യസന്ധത പുലർത്താനുള്ള ഒരു അവസരമാണിത്. കൂടാതെ, നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാനും ഇത് സഹായിക്കും. സത്യസന്ധത പുലർത്തുന്നതിലൂടെ, പിരിമുറുക്കമുള്ള ഒരു ബന്ധത്തിൽ രോഗശാന്തി സംഭവിക്കാമെന്നും അത് രണ്ട് പങ്കാളികളെയും സ്വസ്ഥരാക്കുമെന്നും ക്വെന്റിൻ ഊന്നിപ്പറഞ്ഞു.
Discussion about this post