യൂട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്ന് കളിയാക്കി, ‘ഒന്ന് കോമഡി പറഞ്ഞ്’ സ്റ്റാർ ആവാൻ നോക്കിയത് മാത്രമേ ഓർമയുള്ളൂ.. ഇപ്പോഴും കൊമേഡിയൻ ജസ്പ്രീത് സിംഗിന് എയറിൽ നിന്നും താഴെയിറങ്ങാൻ കഴിഞ്ഞിട്ടില്ല. ജസ്പ്രീത് സിംഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നടക്കം, മലയാളികൾ കൂട്ടത്തോടെ, കോമഡി ഷോ നടത്തുകയാണ്.. ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിന് പിന്നാലെ, കൊമേഡിയൻ സമയ് റെയ്‌നയുടെ പരിപാടികളും പൂട്ടിക്കെട്ടി…
അമയ് റെയ്‌നയുടെ ഇന്ത്യ ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് പരിപാടിക്കിടെയായിരുന്നു യൂട്യൂബർ റൺവീർ അലാബാദിയയുടെ അശ്ലീല പരാമർശവും ജസ്പ്രീത് സിംഗിന്റെ കേരളത്തിനെതിരെയുള്ള പരിഹാസവും. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, ജഡ്ജിയായി എത്തിയതായിരുന്നു ജസ്പ്രീത് സിംഗ്. ഷോയിൽ വിധികർത്താക്കളായി അപൂർവ മുഖിജ, രൺവീർ അല്ലാബാദിയ, ആശിഷ് ചഞ്ച്‌ലാനി, സമയ് റെയ്‌ന എന്നിവരും ഉണ്ടായിരുന്നു. ‘നിങ്ങളുടെ മാതാപിതാക്കൾ ലൈംഗിക ബന്ധയത്തിലേർപ്പെടുന്നത് നിങ്ങൾ കാണുമോ’ എന്നായിരുന്നു ഒരു മത്സരാർത്ഥിയോടുള്ള രൺവീർ അല്ലാബാദിയയുടെ അശ്ലീലകരമായ ചോദ്യം. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
ഇതിന് പിന്നാലെ, കേരളത്തിൽ നിന്നും മറ്റൊരു മത്സരാർത്ഥി എത്തിയതോടെയാണ് ജസ്പ്രീത് സിംഗ് കേരളത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചത്. നിങ്ങളുടെ രാഷ്ട്രീയം ഏതാണെന്നായിരുന്നു പെൺകുട്ടിയോട് ജസ്പ്രീത് ചോദിച്ചത്. തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് കുട്ടി മറുപടി പറഞ്ഞതോടെ, കേരള സാർ, 100% സാക്ഷരത എന്ന് പരിഹാസം നിറച്ച് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു.
എക്‌സിലൂടെ പങ്കുവച്ച ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇതിന് പിന്നാലെ, വീഡിയോയ്ക്കും ഷോയ്ക്കും ജസ്പ്രീതിനും എതിരെ വിമർശന പെരുമഴ തുടങ്ങി. നിരവധി പേരാണ് ജസ്പ്രീതിനെ കളിയാക്കി കൊണ്ട് കമന്റുകൾ ചെയ്തത്. വടക്കേ ഇന്ത്യൻ സർ, ഞങ്ങൾക്ക് ഉള്ളടക്കമില്ല, അതുകൊണ്ട് ഞജ്ങൾ കേരളത്തിലെ ഉള്ളടക്കങ്ങൾ റീമേക്ക് ചെയ്യുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്. സാക്ഷരത കുറഞ്ഞ സംസ്ഥാനത്ത് നിന്നുള്ള ഒരാൾ, 100 ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്തെ കളിയാക്കുന്നത് രസകരമാണെന്നായിരുന്നു ഒരു കമന്റ്. ജസ്പ്രീതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പഴയ വീഡിയോകളുടെ കമന്റ് ബോക്‌സിൽ ഉൾപ്പെടെ മലയാളികൾ പൊങ്കാലയിടുകയാണ്. കേരളത്തിൽ നിന്നുള്ള നിരവധി വേ്‌ളാഗർമാരും യൂട്യൂബർമാരും ജസ്പ്രീതിന്റെ പരിഹാസം നിറഞ്ഞ വീഡിയോ എടുത്ത് റോസ്റ്റിംഗും ആരംഭിച്ചിട്ടുണ്ട്.
ഷോയുടെ വീഡിയോ പുറത്ത് വന്നതോടെ, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വരികയും സമയ് റെയ്‌നയുടെ ഗുജറാത്തിലെ പരിപാടികളെല്ലാം റദ്ദാക്കി. വിവാദ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായി സമയ് റെയ്‌ന അറിയിച്ചു. മുംബൈ പോലീസും മഹാരാഷ്ട്ര പോലീസും അസം പോലീസും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പരിപാടിയിലെ മറ്റ് എപ്പിസോഡുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post