വാഷിംഗ്ടണ്‍: വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി,. കൂടിക്കാഴ്ചയില്‍ അമേരിക്ക യുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പ് ഉക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി സംഘർഷങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റിനോടൊപ്പം മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കവേ, ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു നിഷ്പക്ഷ രാജ്യമല്ല . രാജ്യം സമാധാനത്തിന്റെ പക്ഷത്താണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തിൽ ഒരിക്കലും ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല. എല്ലാ സമാധാന സംരംഭങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു, യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സംരംഭത്തെയും പിന്തുണയ്ക്കുന്നു’ – പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് അടിയന്തര ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഉക്രെയ്‌നിന്റെ വോളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പരാമർശം.
‘ഉക്രെയ്‌നിൽ സമാധാനം സ്ഥാപിക്കാനുള്ള പദ്ധതിയിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് ചോദിച്ച മോദിയോട് തങ്ങൾ ഇന്ത്യയുമായും സഹകരിക്കുമെന്നും എല്ലാ രാജ്യങ്ങളുമായും ഒത്തു ചേര്‍ന്ന് പ്രവർത്തിക്കാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ആണ് തങ്ങൾ കരുതുന്നത്. സമീപഭാവിയിൽ തന്നെ നിരവധി വലിയ വ്യാപാര കരാറുകൾ പ്രഖ്യാപിക്കാനുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Discussion about this post