ഒരു സമയത്ത് മികച്ച സിനിമകളും ബോക്‌സ്ഓഫീസ് വിജയങ്ങളിലൂടെ മലായാളി പ്രേക്ഷകരെ രസിപ്പിച്ച നടൻ. മലയാളികൾക്കായി എത്ര എത്ര സ്‌റ്റൈലിഷ് ചിത്രങ്ങൾ സമ്മാനിച്ചിരിക്കുന്നു. എന്നാൽ പ്രേക്ഷക ശ്രദ്ധ കൂടുതൽ പിടിച്ച് പറ്റിയത് പ്രേമം എന്ന സിനിമയിലൂടെയാണ്.. മറ്റാരുമല്ല നമ്മുടെ സ്വന്തം നടൻ നിവിൻ പോളിയെ കുറിച്ചാണ് പറയുന്നത്.
ഒരു കാലത്ത് സൂപ്പർ സിനിമകൾ സമ്മാനിച്ചിരുന്ന നടൻ കുറച്ച് കഴിഞ്ഞപ്പോൾ മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടന് ഏറ്റുവാങ്ങേണ്ടി വന്നു. തന്റെ തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആ പഴയ നിവിൻ തിരിച്ചെത്താൻ ഒരുങ്ങുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് ആരാധകർ. നന്നായി മെലിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് നിവിനെ ചിത്രങ്ങളിൽ കാണാനാവുക. നിമിഷ നേരം കൊണ്ടാണ് നിവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
പോസ്റ്റിന് നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. ‘നിവിൻ പോളി അല്ല നിവിൻ പൊളി’, ‘ബോഡി ഷെയിമിങ് ചെയ്യുന്നോടാ പട്ടികളെ… തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, ‘പവർഫുൾ കംബാക്ക്’, ‘ഇങ്ങനെ ഒരു വരവ് ഞങ്ങൾ പ്രതീക്ഷിച്ചതാ’, ‘ഒറ്റക്ക് വഴിവെട്ടി വന്നവനാടാ’, ‘ഇനി പ്രേമം പോലൊരു പടവും കൂടി’- എന്നൊക്കെയാണ് നിവിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.
ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളീ ഫ്രം ഇന്ത്യ’ ആണ് നിവിന്റെ അവസാനമായി തിയേറ്ററിലെത്തിയ സിനിമ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ നേട്ടമുണ്ടാക്കിയില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളിയുടെ ചിത്രം. സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടൽ ഏഴ് മലൈ’. മലയാളത്തിൽ അബ്രിഡ് ഷൈൻ ചിത്രം ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
Discussion about this post