ന്യൂയോർക്ക്: വികസനത്തിന് വേണ്ടി മനുഷ്യർ ഈ ഭൂമിയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത് ചെറിയ ദോഷമൊന്നുമല്ല. മരങ്ങൾ വെട്ടിനശിപ്പിച്ചും പരിസ്ഥിതി ലോല മേഖലകൾ കയ്യേറിയും വലിയ ആഘാതം ആണ് ഭൂമിയ്ക്ക് മനുഷ്യർ ഉണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ അമർഷം പല തരത്തിൽ ഭൂമി തിരിച്ചും പ്രകടമാക്കാറുണ്ട്.
താങ്ങാനാകാത്ത ചൂട് നൽകിയും, അളവിൽ അധികം മഴ നൽകിയുമെല്ലാം ഭൂമി നമുക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാറുള്ളത്. പ്രകൃതിക്ഷോഭങ്ങളിൽ ഇതിനോടകം തന്നെ നല്ലൊരു ശതമാനം മനുഷ്യരും മനുഷ്യ നിർമ്മിതികളും ഇല്ലാതെ ആയിട്ടുണ്ട്. കയ്യിലിരിപ്പിന്റെ ഫലമായി ഭാവിയിൽ വലിയ ദുരന്തങ്ങൾ മനുഷ്യരെ കാത്ത് ഇരിക്കുന്നുണ്ടെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
ഒട്ടനവധി മനോഹരമായ സ്ഥലങ്ങളാണ് നമ്മുടെ ഈ ഭൂമിയിൽ ഉള്ളത്. എന്നാൽ അധികം വൈകാതെ ഈ മനോഹര നഗരങ്ങളെല്ലാം ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ഇതിന്റെ ആദ്യ സൂചനയാണ്
തുവാലു ദ്വീപ് നൽകുന്നത്.
ലോകത്തെ മനോഹരമായ നഗരങ്ങളിൽ ഒന്നാണ് തുലാവു ദ്വീപ്. അധികം വൈകാതെ ഈ ദ്വീപ് നമ്മുടെ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് നാസ അറിയിക്കുന്നത്. പസഫിക് സമുദ്രത്തിലെ വെള്ളം ക്രമാതീതമായി ഉയരുന്നതാണ് ഇതിന് കാരണം.
പസഫിക് സമുദ്രത്തിലെ 9 ദ്വീപുകളിൽ ഒന്നാണ് തുലാവു. പോളീഷ്യൻ ഐലന്റ് ആയ തുലാവു ഹവായിയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. 12,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഈ പ്രദേശം മുങ്ങുന്നതോടെ ഭൂമി ഇല്ലാത്തവരായി മാറും ഇവിടുത്തെ ജനങ്ങൾ.
സമുദ്ര നിരപ്പിൽ നിന്നും കേവലം രണ്ട് മീറ്റർ ഉയരത്തിലാണ് തുലാവു സ്ഥിതി ചെയ്യുന്നത്. ഇതാണ് ഈ പ്രദേശത്തിന് കടുത്ത ഭീഷണി ഉയർത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും അധികം ഉയരത്തിലത്താത്ത പ്രദേശങ്ങൾ അതിവേഗം വെള്ളത്തിനടിയിൽ ആകും.
ഇനി എന്തുകൊണ്ടാണ് ഈ പ്രദേശം മുങ്ങുന്നത് എന്ന് നോക്കാം. ആഗോളതാപനത്തിന്റെ ഫലമായി ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയുമെല്ലാം മഞ്ഞ് ഉരുകുകയാണ്. ഇത് പസഫിക് സമുദ്രം ഉൾപ്പെടെയുള്ള മഹാസമുദ്രങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണം ആകുന്നുണ്ട്. നിലവിൽ സാധാരണത്തേതിൽ നിന്നും 15 വെള്ളം സമുദ്രങ്ങളിൽ ഉയർന്നിട്ടുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വെള്ളം കയറിയാൽ അത് തുലാവു ദ്വീപ് മുങ്ങും.
2050 ഓട് കൂടി തുലാവു ബീച്ച് പൂർണമായും വെള്ളത്തനടിയിൽ ആകുമെന്നാണ് നാസയിലെ ഗവേഷകർ വിലയിരുത്തുന്നത്. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത് ശുദ്ധജലവുമായി ഉപ്പുവെള്ളം കലരുന്നതിന് കാരണം ആയിട്ടുണ്ട്. ഇത് കൃഷി മേഖലയെ സാരമായി തന്നെ വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post