നഗരസഭയുടെ പരിപാടിക്ക് അവതാരകനായി എത്തിയ സ്‌കൂൾ അദ്ധ്യാപകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയുടെ പരിപാടിയിൽ അവതാരകനായി എത്തിയ സ്‌കൂൾ അദ്ധ്യാപകനായ ബിനു കെ സാമിനാണ് മർദ്ദനമേറ്റത്. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അദ്ധ്യാപകനാണ് ഇദ്ദേഹം. നഗരസഭ പുതുതായി നിർമ്മിച്ച ടൗൺ സ്‌ക്വയർ ഉദ്ഘാടന സമ്മേളനത്തിലെ അവതാരകനായാണ് ബിനു കെ സാം എത്തിയത്.
പരിപാടിയുടെ ഉദ്ഘാടകനായിരുന്ന സ്പീക്കറെ പ്രസംഗിക്കാനായി വിളിച്ചതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന മന്ത്രി വീണാ ജോർജിനെ കുറിച്ച് അവതാരകൻ സംസാരിച്ചപ്പോൾ നീണ്ടുപോയത്രേ. അവതാരകന്റെ ഈ ആളുകളിക്കൽ കാരണം സ്പീക്കർ രണ്ട് മിനിറ്റോളം കാത്തുനിൽക്കേണ്ടി വന്നു. ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചതത്രേ.
നഗരസഭാ അദ്ധ്യക്ഷനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ ടി സക്കീർ ഹുസൈനാണ് അദ്ധ്യാപകനെ അവതാരകനായി ക്ഷണിച്ചത്. ഏരിയ നേതാവ് ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചതെന്ന് അദ്ധ്യാപകൻ പരാതി പറയുന്നുണ്ടെങ്കിലും പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവം ചർച്ചയായതോടെ അദ്ധ്യാപകനെ മർദ്ദിച്ചിട്ടില്ലെന്നും തെറ്റു ചൂണ്ടിക്കാട്ടുകയും ഇനി ഇത് ആവർത്തിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നേതാക്കളുടെ ന്യായീകരണം.
Discussion about this post