ന്യൂഡൽഹി : ഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാരപരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും പ്രഖ്യാപിച്ചു .
ശനിയാഴ്ച പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. നാല് കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ മരിച്ചത്. അൻപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ എൽപിജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
13, 14 പ്ലാറ്റ്ഫോമുകളിൽ ആയിരക്കണക്കിന് പേർ ട്രെയിനുകളിൽ കയറാൻ ഒത്തുകൂടിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്‌റ്റേഷനിലെത്തിയത്. 12 ,13 സ്‌റ്റേഷനുകളിൽ എത്തേണ്ടിരുന്ന സ്വതന്ത്ര സേനാനി , ഭുവനേശ്വർ രാജധാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിൽ വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളിൽ ഞാൻ അതീവ ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികൾ സഹായിക്കുന്നുണ്ട്’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ തനിക്ക് വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രതികരിച്ചു.












Discussion about this post