ലക്‌നൗ: രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് അദാനി ഫൗണ്ടേഷൻ. അദാനി കുടുംബത്തിൽ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെയാണ് പദ്ധതിയൊരുങ്ങുന്നത്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്ക് ലോകോത്തര വിദ്യാഭ്യാസവും പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും താങ്ങാനാവുന്ന രീതിയിൽ ലഭ്യമാക്കുന്നതിനായിരിക്കും പങ്കാളിത്തം മുൻഗണന നൽകുകയെന്ന് അദാനി ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചു.
അദാനിയുടെ ‘സേവനം ധ്യാനമാണ്, സേവനം പ്രാർത്ഥനയാണ്, സേവനം ദൈവമാണ്’ എന്ന സാമൂഹിക തത്ത്വചിന്തയ്ക്ക് അനുസൃതമായി, നൂതനാശയങ്ങളുടെയും ശേഷി വികസനത്തിന്റെയും പിന്തുണയുള്ള അദ്ധ്യാപന കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അദാനി ഫൗണ്ടേഷൻ പറഞ്ഞു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ആദ്യത്തെ ‘അദാനി ജിഇഎംഎസ് സ്‌കൂൾ ഓഫ് എക്‌സലൻസ് ‘ 2025-26 അദ്ധ്യയന വർഷത്തിൽ ലഖ്നൗവിൽ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റൻ നഗരങ്ങളിലുടനീളവും പിന്നാലെ, വികസിതവും അവികസിത നഗരങ്ങളിലും കെ-12 വിഭാഗത്തിൽ കുറഞ്ഞത് 20 സ്‌കൂളുകളെങ്കിലും നിർമിക്കും. ഈ സ്‌കൂളുകളിൽ, സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30 ശതമാനം സീറ്റുകൾ മതിയായ അർഹരായ കുട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കും.
അദാനി ഗ്രൂപ്പിന്റെ പാൻ-ഇന്ത്യൻ സാന്നിധ്യവും വിപുലമായ അടിസ്ഥാന സൗകര്യ ശേഷികളും ജെംസിന്റെ വിദ്യാഭ്യാസ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിപുലീകരിക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു മാതൃക വികസിപ്പിക്കാനാണ് പങ്കാളിത്തം പദ്ധതിയിടുന്നത്.
‘ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്നതും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്നതുമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ‘ജിഇഎംഎസ് എഡ്യൂക്കേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ മികച്ച രീതികളും നൂതന ഡിജിറ്റൽ പഠനവും സ്വീകരിച്ചുകൊണ്ട്, അടുത്ത തലമുറയെ ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളായി മാറ്റാൻ ഞങ്ങൾ ലക്ഷ്യമിടുന്നു’- അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, എല്ലാ പഠിതാക്കൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദർശനം. അദാനി ഫൗണ്ടേഷനുമായുള്ള സഹകരണം ഞങ്ങളുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിന് ഞങ്ങളെ ശക്തിപ്പെടുത്തും, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ പഠിതാക്കൾക്കും അധ്യാപകർക്കും ഞങ്ങളുടെ ആഗോള വിദ്യാഭ്യാസ വൈദഗ്ദ്ധ്യം എത്തിക്കുന്നു’- ജിഇഎംഎസ് എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി പറഞ്ഞു.












Discussion about this post