ന്യൂഡൽഹി: ശക്തമായ ഭൂചലനത്തിന്റെ വാർത്തകൾ കേട്ടുകൊണ്ടായിരുന്നു രാജ്യതലസ്ഥാനം തിങ്കളാഴ്ച ഉറക്കം ഉണർന്നത്. ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വളരെ കാലത്തിന് ശേഷമാണ് ഇത്രയും തീവ്രതയേറിയ ഭൂചലനം ഉണ്ടാക്കുന്നത്. ഇത് ആളുകളെ പരിഭ്രാന്തിയിൽ ആഴ്ത്തിയിട്ടുണ്ട്. വളരെ അപ്രതീക്ഷിതം ആയിട്ടായിരുന്നു ഈ ഭൂചലനം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവം ശാസ്ത്രലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ കാരണം അന്വേഷിക്കുകയാണ് ഇവർ.
എന്നാൽ സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ബാബാ വാംഗയുടെയും നോസ്ത്രദാമസിന്റെയും പ്രവചനങ്ങളെക്കുറിച്ചാണ്. ഈ വർഷം അതിശക്തമായ ഭൂചലനം ഉണ്ടാകുമെന്നും ലോകത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നുമാണ് ഇവരുടെ പ്രവചനം. ഇത് സത്യമാവുകയാണോ എന്നാണ് ഇവരുടെ സംശയം.
2025 ൽ നിരവധി പ്രകൃതി ദുരന്തങ്ങൾ നമ്മെ വേട്ടയാടും എന്നാണ് നോസ്ത്രദാമസ് പറയുന്നത്. കാലാവസ്ഥ വ്യതിയാനും ഭൂമിയെ സാരമായി ബാധിക്കും എന്നും നോസ്ത്രദാമസ് പറയുന്നു. കടുത്ത ചൂട് ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും ഐസ് ഉരുകുന്നതിന് കാരണം ആകും. ഇത് പ്രളയം, വരൾച്ച, കാട്ടുതീ എന്നീ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ആകുമെന്നും അദ്ദേഹം പറയുന്നുണ്ട്.
നോസ്ത്രദാമസിന്റെ വാക്കുകളോട് ചേർന്ന് നിൽക്കുന്നതാണ് ബാബാ വാംഗെയുടെ പ്രവചനവും. നിരവധി പ്രകൃതി ദുരന്തങ്ങൾ ഈ വർഷം ഉണ്ടാകും, യൂറോപ്പിനെ യുദ്ധം ഇല്ലാതാക്കും, ഷ്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറും എന്നിങ്ങനെ പോകുന്നു വാംഗെയുടെ പ്രവചനങ്ങൾ.
ഈ വർഷം ആരംഭിച്ചപ്പോൾ തന്നെ ഇരുവരുടെയും പ്രവചനങ്ങളിലെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തായ്‌വാനിൽ ഉണ്ടായ ഭൂചലനം, ലോസ് ഏഞ്ചൽസിലെ കാട്ടുതീ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇതേ പട്ടികയിലാണ് ഡൽഹിയിൽ ഉണ്ടായ ഭൂചലനത്തെയും ആളുകൾ ഉൾപ്പെടുന്നത്. ഇതാണ് ആശങ്കയ്ക്ക് കാരണം ആയതും. വരും ദിവസങ്ങളിലും സമാനമായ പ്രകൃതി ദുരന്തങ്ങൾ ഇന്ത്യയെ വേട്ടയാടും എന്നാണ് ഇവർ ഭയക്കുന്നത്.
Discussion about this post