കണ്ണൂർ : തീവ്രവാദികളെ പിടികൂടാൻ എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും സ്‌ഫോടക വസ്തുക്കളുമായി എത്തിയ തീവ്രവാദികളെ പിടിക്കൂടനായാണ് എൻഎസ്ജി കമാൻഡകൾ മിന്നൽ ഓപ്പറേഷൻ നടത്തിയത്.
ഇവരുടെ മിന്നൽ ഒപ്പറേഷനിൽ പ്രദേശവാസികൾ ഞെട്ടി. എന്നാൽ മോക്ഡ്രിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് പ്രദേശവാസികൾക്ക് ആശ്വസമായത്. അർദ്ധരാത്രി മുതൽ പുലർച്ചെ നാലുവരെയാണ് തദ്ദേശവാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് ദേശീയ സുരക്ഷാസേനയുടെ 150 അംഗസംഘം പരിശോധന നടത്തിയത് . രാത്രി 11 ഓടെ എത്തിയ എൻഎസ്ജി സംഘം രാജരാജേശ്വര ക്ഷേത്ര മതിൽക്കെട്ടനുള്ളിൽ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിൽ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടികൂടുന്നതിന്റെയും മോക്ഡ്രില്ലാണ് നടത്തിയത്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവ ഭഗവാന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രതിമ കഴിഞ്ഞദിവസം കേന്ദ്ര ആർക്കിയോളജിക്കൽ വിഭാഗം എത്തി പരിശോധന നടത്തിവരികയാണ്.
Discussion about this post