സിഡ്‌നി: ഇസ്രായേൽ സ്വദേശികളായ രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ച് ഓസ്‌ട്രേലിയയിലെ നഴ്‌സുമാർ. ബാങ്ക്‌സ്ടൗൺ ആശുപത്രിയിലെ നഴ്‌സുമാരായ അഹമ്മദ് റഷാദ് നാദിർ, സാറാ അബു ലെബ്ദെ എന്നിവരാണ് ചികിത്സിയ്ക്കാൻ വിസമ്മിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇവരെ ആശുപത്രിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഇസ്രായേൽ രോഗികളെ പരിചരിക്കാനുള്ള അനിഷ്ടം പ്രകടമാക്കി ഇരുവരും ചേർന്ന് തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. ഇസ്രായേലിൽ നിന്നുള്ള രോഗികളെ എങ്ങനെ നരകത്തിലേക്ക് എത്തിക്കാമെന്നാണ് ആലോചിക്കുന്നത് എന്ന് നഴ്‌സുമാരിൽ ഒരാൾ പറയുന്നത് വീഡിയോയിൽ കാണാം. ഞാൻ ഒരിക്കലും അവരെ പരിചരിക്കില്ല. മറിച്ച് കൊല്ലുമെന്ന് രണ്ടാമത്തെ നഴ്‌സ് വീഡിയോയിൽ പറയുന്നുണ്ട്. സംഭവം വലിയ വിവാദം ആയതോടെ ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
അതേസമയം ഇസ്രായേൽ സ്വദേശികളെ ചികിത്സിക്കാൻ വിസമ്മതിച്ച നഴ്‌സുമാരെ പിന്തുണച്ച് ഇസ്ലാമിക സംഘടനകൾ കൂട്ടത്തോടെ രംഗത്ത് എത്തുന്നുണ്ട്. നഴ്‌സുമാർക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പീറ്റർ ടറ്റനും, ന്യൂ സൗത്ത് വേൽസിലെ പ്രീമിയർ ക്രിസ് മിൻസും രംഗത്ത് വന്നു. സർക്കാരിന്റെ നടപടിയെ അപലപിക്കുന്നുവെന്നും, നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഇവർ പറഞ്ഞു. ഏകദേശം 50 ഓളം ഇസ്ലാമിക സംഘടനകൾ ആണ് ഇവരെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാൽ നഴ്‌സുമാരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക സംഘടനകൾക്കെതിരെയും വ്യാപക വിമർശം ആണ് ഉയരുന്നത്. നഴ്‌സുമാരെ പിന്തുണയ്ക്കുന്നവരുടെ മാനസിക നില പരിശോധിക്കണം എന്നാണ് ഇവരുടെ വിമർശനം.
Discussion about this post