തിരുവനന്തപുരം : കേരളത്തിൽ സ്വർണ വില കൂടി വരികയാണ്. ഇതോടെ ആഭരണപ്രേമികളെയും വിവാഹാഭരണങ്ങൾ വാങ്ങുന്നവരും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് സ്വർണവില സർവകാല റെക്കോർഡിലെത്തി. 280 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 64,560 രൂപയായി. ഈ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 8,035 രൂപയിലെത്തി. ഏറെ കാലമായി മാറ്റമില്ലാതെ തുടർന്നിരുന്ന വെള്ളിയുടെ വിലയും ഉയരാൻ തുടങ്ങി. ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2970ഡോളർ മറികടന്ന് വരും ദിവസങ്ങളിൽ 3000-3050 ഡോളറിലേക്ക് പോകാനാണ് സാദ്ധ്യത.
പണിക്കൂലി ഉൾപ്പെടെ വില 70,000ന് അരികിലേക്ക്
3% ജിഎസ്ടിയും 53.1 രൂപ ഹോൾമാർക്ക് ഫീസും പണിക്കൂലിയും (മിനിമം 5% ) കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണമം വാങ്ങാൻ നൽകേണ്ടത് 69,876 രൂപ, ഒരു ഗ്രാം സ്വർണാഭരണത്തിന് 8,735 രൂപയും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലകയറ്റം കൂടുതൽ തിരിച്ചടി. അതേസമയം സ്വർണം പണയം വയ്ക്കുന്നവർക്കും പഴയ സ്വർണം വിറ്റഴിച്ച് പണം നേടാൻ ശ്രമിക്കുന്നവർക്കും നേട്ടവുമാണ്.
ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഫെബ്രുവരി 11 (പരിഷ്‌കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ
ഫെബ്രുവരി 12: ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപ കുറഞ്ഞു. വിപണി വില 63,520 രൂപ
ഫെബ്രുവരി 13: ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. വിപണി വില 63,840 രൂപ
ഫെബ്രുവരി 14: ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. വിപണി വില 63,920 രൂപ
ഫെബ്രുവരി 15: ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപ കുറഞ്ഞു. വിപണി വില 63,120 രൂപ
ഫെബ്രുവരി 16: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,120 രൂപ
ഫെബ്രുവരി 17: ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 63,520 രൂപ
ഫെബ്രുവരി 18: ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ ഉയർന്നു. വിപണി വില 63,760 രൂപ
ഫെബ്രുവരി 19: ഒരു പവൻ സ്വർണത്തിന് ഇന്ന് 520 രൂപ ഉയർന്നു. വിപണി വില 64,280 രൂപ
ഫെബ്രുവരി 20: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 64,560 രൂപ
Discussion about this post