മുസ്ലീംങ്ങളുടെ ആദ്യത്തെ പ്രവാചകന് ഭഗവാന് ശിവനാണെന്ന് ജമിയത് ഉലെമ നേതാവ് മുഫ്തി മുഹമ്മദ ഇല്ല്യാസ്. മുസ്ലീംങ്ങള്‍ സനാധന ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മുഫ്തി മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു.
മുഫ്ത്തി മുഹമ്മദ് ഇല്ല്യാസിന്റെ പ്രസ്താവന വിവാദമായതോടെ വിവിധ മുസ്ലിം സംഘടന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം അവസാനം ഹിന്ദു സന്ന്യാസിമാരുമായി ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്‍റാമില്‍ നടക്കുന്ന മതസൗഹര്‍ദ്ദ സമ്മേളനത്തില്‍ ജമിയത്ത് ഉലമ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അയോധ്യ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഫ്ത്തി മുഹമ്മദ് ഇല്ല്യാസിന്റെ വിവാദ പ്രസ്താവന.
‘നമ്മള് എല്ലാവരും ഇന്ത്യാക്കാരാണ്. സമാധാനവും സാഹോദര്യവുമാണ് നമ്മള് മുന്നോട്ട വെക്കുന്ന സന്ദേശം. രാജ്യത്ത് എല്ലാ മതങ്ങളും പ്രചരിപ്പിക്കണമെന്നും മുസ്ലിം നേതാവ് പറഞ്ഞു.എങ്ങനെയാണോ ചൈനയിലെ ആളുകളെ ചൈനീസ് എന്നും,ജപ്പാനിലെ ആളുകളെ ജാപ്പനീസ് എന്നും വിളിക്കുന്നത് അതുപോലെ നമ്മളെ ഹിന്ദുസ്ഥാനികളെന്നും വിളിക്കുന്നു’.
ഇന്ത്യ നമ്മുടെ ജന്മരാജ്യമാണെന്നും എല്ലാ മതങ്ങളുടെയും വേരുകള്‍ ഇവിടെയാണെന്നും മുഫ്ത്തി പറഞ്ഞു. ഭഗവാന് ശിവനാണ് നമ്മുടെ ആദ്യത്തെ പ്രവാചകന്, ഭഗവാന് ശിവനും ദേവി പാര്‍വ്വതിയും നമ്മുടെ സ്രഷ്ടാക്കളും മാതാപിതാക്കളുമാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം മുഫ്ത്തി മുഹമ്മദ് ഇല്ല്യാസിന്റെ വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടന നേതാക്കള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞതെല്ലാം തെറ്റാണ്. ഖുറാനില്‍ ഒരിടത്തും അങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഫത്തേപൂരി മസ്ജിദ് ഇമാം മുഫ്ത്തി മുക്രം അഹമ്മദ് പ്രതികരിച്ചു.
ഇത് മുഹമ്മദ് ഇല്ല്യാസിന്റെ രാഷ്ടീയ പ്രസ്താവന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post