ഡല്‍ഹി: ജയിലില്‍ കഴിഞ്ഞിരുന്ന 87 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന് വിട്ടയച്ചു. മത്സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയച്ചത്.
കറാച്ചിയിലെ ലാന്‍ഡി ജയിലില്‍നിന്ന് ഞായറാഴ്ച വിട്ടയച്ച തടവുകാര്‍ ട്രെയിനില്‍ ഇന്നലെ ലാഹോറിലെത്തി. ഇവരെ ഇന്ന് വാഗാ അതിര്‍ത്തിയില്‍ എത്തിച്ച് ബിഎസ്എഫിന് കൈമാറും.
രണ്ടു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ് മോചിപ്പിച്ചതെന്ന് പാക്കിസ്ഥാന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് തടവുകാരെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്.
Discussion about this post