പത്തനംതിട്ട: ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി എസ്. നസീബ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്നത്. ഇതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 300 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് വേണ്ടി എത്തിച്ചതാണ് ഇതെന്നാണ് സൂചന. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഏതാനും വർഷങ്ങളായി ഇയാൾ കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് വിവരം. ഒരു വർഷം മുൻപും ഇയാൾ ലഹരി കേസിൽ അറസ്റ്റിലായിരുന്നു.
Discussion about this post