തൊടുപുഴ: ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞറിൽ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്.
വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു ഇയാൾ. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
Discussion about this post