ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പരാതിയിൽ സോഷ്യൽ മീഡിയ താരം കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസിന്റേതാണ് നടപടി.
വിവാഹ വാഗ്ദാനം നൽകി ഇയാൾ പലതവണകളായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി റീൽസിന്റെ ചിത്രീകരണത്തിന് വേണ്ടിയും യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നു. അടുത്തിടെ പെൺകുട്ടി ഹാഫിസിനോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ഹാഫിസ് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിന്റെ സഹായം തേടിയത്.
ഇൻസ്റ്റഗ്രാമിൽ വലിയ ആരാധകരാണ് ഹാഫിസിന് ഉള്ളത്. ഇൻഫ്‌ളുവൻസർ എന്ന് പരക്കെ അറിയപ്പെടുന്ന ഹാഫിസിന് 3. 65 ലക്ഷം ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post