റായ്പൂർ: കമ്മ്യൂണിസ്റ്റ് ഭീകരതയുടെ കരങ്ങളിൽ നിന്നും പതിയെ മോചിതരായി ഛത്തീസ്ഗഡിലെ ജനങ്ങൾ. കമ്യൂണിസ്റ്റ് ഭീകരബാധിത ജില്ലയായ സുഖ്മയിലെ ഗ്രാമത്തിൽ മൊബൈൽ ടവർ സ്ഥാപിച്ചു. ഹോളി ദിനത്തിൽ ഉദ്യോഗസ്ഥരും സിആർപിഎപ് ജവാന്മാരും ചേർന്നാണ് ടവർ സ്ഥാപിച്ചത്. ഗ്രാമത്തിൽ സ്ഥാപിക്കുന്ന ആദ്യ മൊബൈൽ ടവർ ആണ് ഇത്.
കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയായ തേകുലഗുഡെം ഗ്രാമത്തിൽ ആണ് മൊബൈൽ ടവർ സ്ഥാപിച്ചത്. സിആർപിഎഫ് ക്യാമ്പിന് സമീപമാണ് ആദ്യ മൊബൈൽ ടവർ. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ടവറാണ് സ്ഥാപിച്ചിട്ടുള്ളത്. സിആർപിഎഫ് 150 ബറ്റാലിയന് ആകും ഈ ടവറിന്റെ നിയന്ത്രണം.
സുക്മയിൽ നിന്നും ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥർ എത്തിയായിരുന്നു ടവർ സ്ഥാപിച്ചത്. സുക്മയിൽ നിന്നും 600 കിലോമീറ്റർ ദൂരം ഇവിടേയ്ക്കുണ്ട്. ഭീകരർ ഉയർത്തുന്ന ഭീഷണി വകവയ്ക്കാതെയാണ് ഇവർ ഗ്രാമത്തിൽ എത്തിയത്. തുടർന്ന് സിആർപിഎഫ് അംഗങ്ങളുമായി ചേർന്ന് ടവർ സ്ഥാപിക്കുകയായിരുന്നു. ടവർ സ്ഥാപിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗ്രാമവാസികൾ ഉൾപ്പെടെ ഇവിടെ എത്തിയിരുന്നു. ടവറിന്റെ ഉദ്ഘാടനത്തിന് ശേഷം ഗ്രാമവാസികൾക്ക് അധികൃതർ മൊബൈൽ ഫോൺ സിമ്മുകളും വിതരണം ചെയ്തു. തേകുലഗുഡെമിലാണ് സ്ഥാപിച്ചത് എങ്കിലും അയൽഗ്രാമങ്ങളിലെ മൊബൈൽ സേവനങ്ങൾക്ക് കൂടി വലിയ മുതൽകൂട്ടാണ് ഇത്.
ബിജാപൂരുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് തേകുലഗുഡെമി. ആദ്യമായി അർദ്ധസൈന്യം ബേസ് സ്ഥാപിച്ച ഗ്രാമം കൂടിയാണ് ഇത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആയി ഇവിടെ അർദ്ധസൈന്യം ബേസ് സ്ഥാപിച്ചത്. കമ്യൂണിസ്റ്റ് ഭീകരതയുടെ കോട്ടയാണ് ഈ ഗ്രാമം. അടുത്ത വർഷം മാർച്ച് ആകുമ്പോഴേയ്ക്കും ഗ്രാമത്തെ കമ്യൂണിസ്റ്റ് ഭീകര മുക്തമാക്കാനുള്ള പ്രയത്‌നത്തിലാണ് കേന്ദ്രസർക്കാർ. ഇതിന് മുന്നോടിയായിട്ടാണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. വരും നാളുകളിലും വലിയ മാറ്റങ്ങളാണ് ഗ്രാമത്തെ കാത്തിരിക്കുന്നത്.
Discussion about this post