സ്റ്റാർബക്സിന് 434.78കോടി രൂപ പിഴയിട്ട് കാലിഫോർണിയയിലെ കോടതി.ചൂടുള്ള പാനീയം വീണ് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ലോസ് എഞ്ചൽസിലെ സ്റ്റാർബക്സിന്റെ ഡെലിവറി ഡ്രൈവറായ മൈക്കൽ ഗാർസിയയ്ക്കാണ് ഓർഡർ എടുക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റത്.
2020 ഫെബ്രുവരി 8നാണ് സംഭവം. ചൂടുള്ള പാനീയം ഗാർസിയയുടെ മടിയിലേക്ക് വീഴുകയായിരുന്നു. ഇത് ജനനേന്ദ്രിയത്തിലാണ് വീണത്.സംഭവത്തിൽ ഗാർസിയയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിന് രൂപമാറ്റം സംഭവിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് സ്റ്റാർബക്സിനെതിരെ പരാതിയുമായി ഗാർസിയ രംഗത്തെത്തിയത്.
മൂന്നുപാനീയങ്ങൾ അടങ്ങിയ പാക്കേജാണ് ഗാർസിയ കൈമാറിയത്. അതിൽ ഒന്ന് സുരക്ഷിതമായി പാക്ക് ചെയ്തിരുന്നില്ലെന്ന് ഗാർസിയയുടെ അഭിഭാഷകൻ മൈക്കിൾ പാർക്കർ പറഞ്ഞു. അത് ഗാർസിയയുടെ മടിയിലേക്ക് വീഴുകയായിരുന്നു. അപകടം ശാരീരികമായും മാനസികമായും ഗാർസിയയെ ബാധിച്ചുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.വീഴ്ച കണ്ടെത്തിയ കോടതി ഗാർസിയയ്ക്കുണ്ടായ നഷ്ടവും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. എന്നാൽ ഇതിനെതിരെ അപ്പീൽ പോകുമെന്ന് സ്റ്റാർബക്സ് അറിയിച്ചു













Discussion about this post