തിരുവനന്തപുരം: ഗോ തീർത്ഥം ട്രസ്റ്റ് യുവ പ്രഭാഷകർക്കായി നൽകി വരുന്ന വ്യാസ കീർത്തി പുരസ്‌കാരം ജി.എം മഹേഷിന്. പുരസ്‌കാരം പ്രമുഖ സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന് കൈമാറും. സാംസ്‌കാരിക അദ്ധ്യാത്മിക മേഖലയിൽ ജി. എം മഹേഷ് നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
കരുമം ചെറുകര ശ്രീ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ചാണ് പുരസ്‌കാര ദാനം. പരിപാടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും. മറ്റ് പ്രമുഖരും വേദിയിൽ സന്നിഹിതരാകും.
രാജ്യമൊട്ടാകെയുള്ള നിരവധി ക്ഷേത്രങ്ങളിൽ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ ജി.എം മഹേഷ് നടത്തിയിട്ടുണ്ട്. സാംസ്‌കാരിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി പ്രബന്ധങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹ്യനിരീക്ഷകൻ കൂടിയാണ് അദ്ദേഹം.
കേന്ദ്രവാർത്ത വിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള സിബിഎഫ്‌സിയുടെ സെൻസർ ബോർഡ് അംഗമായി ജി എം മഹേഷ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ സെലക്ഷൻ ബോർഡ് മെമ്പർ ആയും അദ്ദേഹം ചുമതലവഹിച്ചിട്ടുണ്ട് . പ്രമുഖ ആദ്ധ്യാത്മിക സാംസ്‌കാരിക മാസിക ആയ ഋഷി പ്രസാദത്തിന്റെല ചീഫ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.
Discussion about this post