കൊല്ലം: പോക്‌സോ കേസില്‍ 56കാരന് 90 വര്‍ഷം കഠിനതടവും 2.10 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കില്‍ 21 മാസം കൂടി ശിക്ഷയനുഭവിക്കണം.
ചിറയിന്‍കീഴ് അഴൂര്‍ പെരുമാതുറ മാടന്‍വിള തൈവിളാകം വീട്ടില്‍ അബ്ദുള്‍റസാഖിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജി എഫ് മിനിമോള്‍ ശിക്ഷിച്ചത്.
പ്രതിയുടെ ബന്ധുവായ അതിജീവിത നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനവിവരം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടി സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞതോടെയാണ് ഇയാൾ കുരുങ്ങുന്നത്.
വിസ്താരവേളയില്‍ കൂട്ടുകാരിയേയും അധ്യാപികമാരേയും മാതാവിനേയും വിസ്തരിച്ചിരുന്നു. മാതാവ് പ്രോസിക്യൂഷന് എതിരെ മൊഴി നല്‍കിയിരുന്നു.
Discussion about this post