യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്ത 32 കാരന്റെ നില ഗുരുതരം. ഉത്തർപ്രദേശിലെ സുൻരാഖ് സ്വദേശിയായ രാജാ ബാബുവാണ് യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തത്. വയറുവേദന അസഹനീയമാതോടെയായിരുന്നു രാജാ ബാബു ഈ കടുംകൈ ചെയ്തത്. ഇതോടെ ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 11 തുന്നലുകളാണ് നിലവിൽ ഇയാൾക്കിട്ടത്.
നിരവധി ആഴ്ചകളായി വയറുവേദന കൊണ്ട് ബുദ്ധിമുട്ടുകയാണ് രാജാ ബാബു. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. മരുന്നുകഴിച്ചിട്ടും ശമനം ഇല്ലാതായതോടെയാണ് ശസ്ത്രക്രിയ സ്വയം നടത്താമെന്ന് തീരുമാനിച്ചത്. വയറ്റിൽ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബിൽ നോക്കി. തുടർന്ന് ഇയാൾ, മെഡിക്കൽ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി. സർജിക്കൽ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാന്നുള്ള നൂലുകളും വാങ്ങി.
കഴിഞ്ഞ ബുധനാഴ്ചയാണ് രാജാ ബാബു ശസ്ത്രക്രിയ ചെയ്തത്. ആദ്യം സ്വയം മരവിപ്പിനുള്ള ഇൻഷക്ഷൻ എടുത്തിരുന്നതിനാൽ രാജാ ബാബുവിന് വേദന തോന്നിയില്ല. പിന്നാലെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ അദ്ദേഹം പിന്നീട് അത് തുന്നിക്കൂട്ടി. അനസ്‌തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാൻ കഴിയാതെയായി. ഇതോടെ സംഭവം അറിഞ്ഞ വീട്ടുകാർ ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു.
Discussion about this post