മലപ്പുറം: പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. താഴെക്കോട് പിടിഎം ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ തന്നെ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഘർഷം. കഴിഞ്ഞ തവണ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഒരു വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിദ്യാർത്ഥി ഇന്ന് പരീക്ഷ എഴുതാൻ എത്തിയപ്പോഴായിരുന്നു വീണ്ടും സംഘർഷം ഉണ്ടായത്.
മൂർച്ഛയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരുടെ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Discussion about this post