കൊല്ലം: എംഡിഎംഎയുമായി യുവതി പിടിയിൽ. മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണുപിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പോലീസും ചേർന്നു നടത്തിയപരിശോധനയിലാണ് ഇവർ വലയിൽ ആയത്. യുവതി നേരത്തെയും എംഡിഎംഎ കേസില്‍പ്രതിയാണ്.
കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാൻകൊണ്ടുവന്നതായിരുന്നു എംഡിഎംഎ. സ്വന്തം കാറിലായിരുന്നു യുവതി മയക്കുമരുന്ന് കടത്തിയിരുന്നത്.
നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരികൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
Discussion about this post