ന്യൂഡൽഹി: സീറ്റ് വിന്യസിപ്പിക്കുന്നതിൽ പുതിയ നയങ്ങൾ അവതരിപ്പിത്ത് റെയിൽവേ മന്ത്രാലയം. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള നീക്കങ്ങളാണ് ്അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാർ, വനിതകൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് കൂടുതൽ ലോവർ ബെർത്ത് സൗകര്യങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം ആളുകൾക്ക് സുഖകരമായ യാത്ര ഒരുക്കുക എന്നതാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഓട്ടോമാറ്റിക് അലോട്ട്‌മെന്റ് വഴിയാകും ഇനി മുതൽ ലോവർ ബെർത്തുകൾ ലഭ്യമാക്കുക. ഇതിനായി ഒരു ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്‌നിക് നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഗർഭിണികൾ, 45 വയസോ അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർ, പ്രായമായവർ (60 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷ യാത്രക്കാർക്കും 58 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർക്കും) എന്നിവർക്ക് അവർ ബുക്കിംഗ് സമയത്ത് ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ലഭ്യത അനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവർ ബെർത്തുകൾ അനുവദിക്കും. യാത്രയ്ക്കിടെ ലോവർ ബെർത്തുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരൻമാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന നൽകും.
ഇത് കൂടാതെ ഭിന്നശേഷിയുള്ള യാത്രക്കാർക്ക് എല്ല ട്രെയിനുകളിലും പ്രത്യേക റിസർവേഷൻ നല്കും. പ്രീമിയം ട്രെയിനിനെന്നോ എക്‌സ്പ്രസ് ട്രെയിനെന്നോ വ്യത്യാസമില്ലാതെ, രാജധാനി, ശതാബ്ദി തരം ട്രെയിനുകൾ ഉൾപ്പെടെ എല്ലാ മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിലും വികലാംഗർക്ക് റിസർവേഷൻ ക്വാട്ട ബാധകമാണ്. സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ ബെർത്തുകൾ ഉൾപ്പെടെ), 3AC/3E-യിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ ബെർത്തുകൾ ഉൾപ്പെടെ), റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ (2S) അല്ലെങ്കിൽ AC (CC) നാല് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
Discussion about this post