മീററ്റ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കൊന്ന് കേസിൽ അറസ്റ്റിലായ ഭാര്യയും ഇവരുടെ കാമുകനും ജയിലിൽ ലഹരി ആവശ്യപ്പെട്ട് പ്രശ്‌നം സൃഷ്ടിക്കുന്നതായി പോലീസ്. സൗരഭ് രജ്പുത്ത് എന്ന 29 കാരനെ കൊന്ന കേസിലെ പ്രതികളായ മുസ്‌കാൻ റസ്തഗിയും കാമുകനായ സാഹിൽ ശുക്ലയുമാണ് ലഹരി ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുന്നത്.
ഭക്ഷണം വേണ്ടെന്നും പകരം ലഹരിവേണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ലഹരികിട്ടാത്ത അവസ്ഥയിൽ ഇവർ ജീവനൊടുക്കാനോ, സ്വയം മുറിവേൽപ്പിക്കാനോ ഉളള സാഹചര്യം ഒഴിവാക്കാൻ കനത്ത സുരക്ഷിയാണ് മീററ്റിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. തങ്ങളെ അടുത്തടുത്ത് താമസിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചൊവികൊണ്ടില്ല.
നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്ന് ശരീരം മുറിച്ച് കഷ്ണങ്ങളാക്കി വീപ്പയിൽ നിറയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇത് പിന്നീട് കോൺഗ്രീറ്റിട്ട് മൂടുകയും ചെയ്തു. യുവാവ് യാത്രയിലാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്.
സൗരഭും മുക്‌സാനും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. മുക്സാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാൻ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് മുക്‌സാൻ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലായത്. ഇതേതുടർന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുക്‌സാൻ മകൾക്ക് ജന്മം നൽകിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സൗരഭിനൊപ്പം കഴിഞ്ഞാൽ ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post