ഇന്നലെ നടന്ന ചെന്നൈ vs മുംബൈ മത്സരത്തിൽ സി എസ് കെ വിജയിച്ചു എന്നത് ശരി തന്നെയാണ് പക്ഷേ ബുംറയും പാന്ധ്യയും ഇല്ലാത്ത ഒരു മുംബൈയ്ക്ക് എതിരെ ചെറിയൊരു ടോട്ടൽ പിന്തുടർന്ന് ഇത്ര സ്ട്രഗിൾ ചെയ്തു ഒരുപാട് പിഴവുകൾ വരുത്തിയശേഷം ഉള്ള വിജയം വലിയ ആശ്വാസം തരുന്നില്ല എന്നതാണ് സത്യം..
ചെന്നൈ ബൌളിംഗ് യൂണിറ്റ് ഗംഭീരമായ പ്രകടനം തന്നെയാണ് നടത്തിയത്. ഏഴാം നമ്പറിൽ വരെ കൂറ്റനടിക്കാർ ഉള്ള മുംബൈ പോലൊരു ടീമിനെ 155/9 എന്ന സ്കോറിൽ നിർത്താൻ അവർക്കു സാധിച്ചു. ഖലീൽ അഹമ്മദ് & നൂർ അഹമ്മദ് ഇത്തവണത്തെ ലേലത്തിൽ ചെന്നൈ നടത്തിയ ഏറ്റവും മികച്ച രണ്ടു നീക്കങ്ങളാണ് എന്ന് തെളിഞ്ഞു. എന്നാൽ ബാറ്റിംഗിൽ ക്യാപ്റ്റൻ ഋതുരാജ് നൽകിയ നല്ല ഒരു തുടക്കം മുതലാക്കാൻ പോലും പിന്നാലെ വരുന്ന ബാറ്റ്സ്മാൻ സാധിച്ചില്ല. ഐപിഎല്ലിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന കേരളക്കാരൻ പയ്യൻ വിഘ്‌നേഷിന്റെ സ്ലോ ബോൾ കെണിയിൽ തുടർച്ചയായി സിഎസ്കെ ബാറ്റ്മാൻമാർ പോയി തല വയ്ക്കുന്നത് ദയനീയ കാഴ്ചയായിരുന്നു. ത്രിപാഠി, ദുബേ, സാം, ഹൂഡ, ജഡേജ എന്നിവർ തീർത്തും നിരാശപ്പെടുത്തി. 18 പന്തിൽ തട്ടിമുട്ടി ഇഴഞ്ഞ് 17 റൺ എടുത്തു റൺ ഔട്ട് ആയ ജഡേജയെ കണ്ടപ്പോൾ ആദ്യമായി ബാറ്റ് പിടിച് ഗ്രൗണ്ടിൽ ഇറങ്ങിയ ആളെ പോലെ തോന്നി. വലിയ സ്കോർ ഇല്ലാത്തതുകൊണ്ട് രചിൻ നടത്തിയ ഏകദിന ശൈലിയിലെ ബാറ്റിംഗ് ആണ് വിജയം സമ്മാനിച്ചത്. വലിയ ആശ്വാസം തരുന്ന ഒരു വിജയം ആയി തോന്നിയില്ല അടുത്ത കളിക്ക് മുൻപായി ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നി..
ഇന്നലെ ആദ്യം നടന്ന രാജസ്ഥാൻ vs ഹൈദരാബാദ് മത്സരം സത്യത്തിൽ ഐപിഎൽ കാണികൾക്ക് ഒരു വിരുന്ന് ആയിരുന്നു. തങ്ങളുടെ പതിവ് വെടിക്കെട്ട് റേഞ്ചിൽ തന്നെ നിൽക്കുന്ന ഹൈദരാബാദ് മറികടക്കാൻ സാധിക്കില്ല എന്നുറപ്പുള്ള 286 എന്ന ഒരു ഭീമൻ ടോട്ടൽ ആണ് രാജസ്ഥാന് മുന്നിൽ വച്ചത്. രാജസ്ഥാന്റെ മറുപടി ഇന്നിംഗ്സിൽ ഇടയ്ക്ക് വന്ന ചെറിയ ഒരു പിൻവലിവ് അവരുടെ സ്കോറിങ് സ്പീഡ് നന്നായി കുറച്ചു, അത് സംഭവിക്കാതെ ഒരേ ഫ്ലോയിൽ രാജസ്ഥാന്റെ ബാറ്റിംഗ് മുന്നോട്ട് പോയിരുന്നെങ്കിൽ അത് റിസൾട്ടിനെ മറ്റൊരു രീതിയിൽ മാറ്റിയേനെ എന്നു തോന്നി. ഹൈദരാബാദിലെ അഭിഷേക്, ഹെഡ്, ക്ലാസൻ എന്നിവരുടെ വെടിക്കെട്ട് നമുക്ക് കണ്ട് ശീലം ഉണ്ട് എന്നാൽ മുംബൈയിൽ നിന്നും ഇത്തവണ ഹൈദരാബാദിലെത്തിയ ഇഷാൻ ഇമ്മാതിരി ഒരു അടി അടിച്ചത് വെടിക്കെട്ടിലെ ബോണസായി..
ഐപിഎല്ലിലെ ഉയർന്ന സ്കോർ എന്ന അവരുടെ തന്നെ റെക്കോർഡ് അവർ തന്നെ തിരുത്തി തിരുത്തി എഴുതുക എന്നതാണ് ഹൈദരാബാദിന്റെ പണി. ഇനി രാജസ്ഥാന്റെ ഭാഗത്തേക്ക് വന്നാൽ ഫോമിൽ ആകും എന്ന് എല്ലാവരും കരുതിയ ജയ്‌സ്വാൾ പരാജയപ്പെട്ടു, പരാഗ് വീണു, ആങ്കർ ചെയ്യാൻ കൊണ്ടുവന്ന റാണയും പരാജയപ്പെട്ടു. സ്കോർബോർഡിൽ 50 റൺസ് തികയും മുൻപ് മൂന്ന് പ്രധാന വിക്കറ്റുകൾ വീണു.. പക്ഷേ എന്നിട്ടും 286 എന്ന സ്കോർ ചേസ് ചെയ്തു രാജസ്ഥാൻ 242/6 എന്ന മികച്ച സ്കോറിലേക്ക് എത്തിയാണ് കളി അവസാനിപ്പിച്ചത്.. 100-130 റൺ വ്യത്യാസത്തിൽ തോൽക്കും എന്ന് കരുതിയ സ്ഥലത്തുനിന്നും 44 റൺസിന്റെ തോൽവി എന്നതിലേക്ക് മാറി.. മൂന്നു ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ സഞ്ജു, ജൂരെൽ, ഹെറ്റ്മെയർ, ദുബേയ് എന്നിവർ ചേർന്ന് മാത്രം ഇത്രയും വലിയൊരു ടോട്ടലിനെ ചേസ് ചെയ്യാൻ ശ്രമിച്ചു എന്നത് വലിയൊരു പോസിറ്റീവ് ഘടകമാണ്. ലളിതമായി പറഞ്ഞാൽ അത്രയും വലിയൊരു സ്കോർ കണ്ട് രാജസ്ഥാൻ പതറിയില്ല എന്ന സ്ഥലത്താണ് ആ കളി അത്രമേൽ ഭംഗിയായത്..
ചെന്നൈ പിച് സ്പിന്നിന് അനുകൂലമാണ് സ്ലോ ആണ്, ഹൈദരാബാദ് പിച് ഫ്ലാറ്റ് ആണ് ബാറ്റിംഗ് ട്രാക് ആണ് എന്ന വാദങ്ങളെല്ലാം ഇവിടെ മാറ്റിവയ്ക്കണം. ഹോം ഗ്രൗണ്ട് ആനുകൂല്യം മുതലെടുത്ത് കളിച്ച് നല്ല രീതിയിൽ റിസൾട്ട് ഉണ്ടാക്കേണ്ടത് അവരവരുടെ ബാധ്യതയാണ്. അത് ഹോം ഗ്രൗണ്ടിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും അവകാശപ്പെട്ടതാണ്.. പിച്ചിന്റെ കണ്ടീഷൻ അവർക്ക് ഇഷ്ടപ്പെട്ടതുപോലെ ഒരുക്കിയാലും അതിന്റെ ഗുണങ്ങൾ എതിർ ടീമിനും ഉപയോഗിക്കാമല്ലോ, അതിന് അനുസരിച്ചുള്ള സന്തുലിതമായ ടീം ആണല്ലോ എല്ലാവരും പിക്ക് ചെയ്യുന്നത്..
Discussion about this post