കേരളത്തെ ആകെ ഞെട്ടിച്ച കൊല്ലം ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്നാംപ്രതി അനുപമ പദ്മകുമാർ വീണ്ടും സോഷ്യൽമീഡിയയിൽ സജീവമാകുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ബംഗളുരുവിൽ എൽ.എൽ.ബി കോഴ്‌സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലടക്കം സജീവമായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിന് മുന്നിലെ വീഡിയോകളാണ് അവർ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.വീഡിയോയ്ക്ക് ഇതിനോടകം തന്നെ 4.5 മില്യൺ വ്യൂസുണ്ട്. എഴുപത്തയ്യായിരത്തിലധികം ലൈക്കും രണ്ടായിരത്തോളം കമന്റുമുണ്ട്. ‘പത്മനാഭാ നിന്നെ നീ തന്നെ കാത്തോളണേ, ജയിലിൽ നിന്ന് പരോളിന് വന്നതാണോ, ചേച്ചി എന്നെക്കൂടെ തട്ടിക്കൊണ്ട് പോകുമോ?, എന്തിനാ എല്ലാരും അവരെ കുറ്റം പറയുന്നത്. ആരെയും കൊന്നില്ലല്ലോ. തട്ടികൊണ്ട് പോയത് അല്ലെ ഉള്ളു, ഞാൻ സിനിമയിലെ കിഡ്‌നാപ്പ് ഒക്കെ കണ്ടിട്ടുള്ളു, ഫാൻ ആക്കി കളഞ്ഞു ഫാമിലി മുഴുവൻ’,മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല,റോക്കി ഭായ് ഇന്നെത്ര കുട്ടികളെ തട്ടികൊണ്ട് പോയി,അടുത്ത പ്ലാനിംഗ് ആണെന്ന് തോന്നുന്നു. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.
2023 നവംബർ 27നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post