ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധാരണ.സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാനും, ബലപ്രയോഗം ഇല്ലാതാക്കാനും, കരിങ്കടലിൽ സൈനിക ആവശ്യങ്ങൾക്കായി വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്നത് തടയാനും ഇരു രാജ്യവും സമ്മതിച്ചു എന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
വെടിനർത്തൽ മുപ്പത് ദിവസത്തേക്കാണ് പ്രബാല്യം. യുഎസിന്റെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങൾ പിൻവലിക്കാനും യുഎസ് തീരുമാനിച്ചു.
കരിങ്കടലിലെ ഗതാഗതം സുരക്ഷിതമാക്കാനും ഇരുരാജ്യങ്ങളിലേയും ഊർജ്ജ സൗകര്യങ്ങളുടെ മേലുള്ള ആക്രമണം നിരോധിക്കുന്നതിനും വേണ്ടി യുക്രെയ്‌നും റഷ്യയുമായി പ്രത്യേകം കരാറുകളിൽ ഏർപ്പെട്ടുവെന്ന് നേരത്തെ യുഎസ് പറ പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇരുവശത്തുമുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം അമേരിക്ക ഇരുപക്ഷത്തെയും ആവർത്തിച്ച് വ്യക്തമാക്കി. ഇത് ശാശ്വത സമാധാന പരിഹാരം കൈവരിക്കുന്നതിനുള്ള ആവശ്യമായ നടപടിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കരാർ നടപ്പിലാക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്നും റഷ്യ ആക്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. ഈ ഉടമ്പടിയുടെ ആദ്യത്തെ ലക്ഷം ഊർജ്ജ സൗകര്യങ്ങളുടെ മേലുള്ള ആക്രമണം തടയുകയെന്നതാണ്.
കരാർ പ്രകാരം ആക്രമിക്കാൻ പാടിലാത്ത ഊർജ്ജ സൗകര്യങ്ങളുടെ പട്ടിക യുഎസ് നൽകിയെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യയിലെയും യുക്രെയ്‌നിലെ ഊർജ്ജ സൗകര്യങ്ങളുടെ പട്ടികയും യുക്രെയ്ൻ പുറത്ത് വിട്ടു. എണ്ണ ശുദ്ധീകരണ ശാലകൾ , എണ്ണ വാതക പൈപ്പ്‌ലൈനുകൾ ആണവോർജ്ജ പദ്ധതികൾ എന്നിവയെ ആക്രമിക്കാൻപാടില്ലെന്ന് ഉടമ്പടികൾ പറയുന്നു. സൗദി അറേബ്യയിൽ വച്ച് യുഎസുമായി യുക്രെയ്‌നുമായി രണ്ട് ദിവസം ചർച്ച നടത്തിയ ശേഷമാണ് യുഎസ് കരാറുകൾ പ്രഖ്യാപിച്ചത്.
Discussion about this post