ചെന്നൈ: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സ്റ്റേഷനില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
ഈ വര്‍ഷത്തെ രണ്ടാമത് വിക്ഷേപണമാണ് ഇത്. കൂടാതെ പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചുള്ള 34ാമത്തെ വിക്ഷേപണവും. ഐആര്‍എന്‍എസ്എസ് എഫ്1 ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതോടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം എന്ന ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യയ്ക്ക് അധികദൂരമില്ല.
അഞ്ചാമത് ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് എഫ്1 ജനുവരി 20നാണ് ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഏവ് ഉപദ്രഹങ്ങളും ഭ്രമണപഥത്തിലെത്തുന്നതോടെ ജിപിഎസ് പോലുള്ള സംവിധാനങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് സ്വന്തമായി ഗതി നിര്‍ണ്ണയം സാധ്യമാകും. നാല് ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ തന്നെ ഗതി നിര്‍ണ്ണയ സംവിധാനം പ്രവര്‍ത്തന ക്ഷമമായെങ്കിലും ഏഴ് ഉപഗ്രഹങ്ങളും എത്തിക്കഴിയുമ്പോള്‍ സംവിധാനത്തിന് കൂടതല്‍ കൃത്യത കൈവരും.അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനം ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തിനു(ജിപിഎസ്) സമാനമാണ് ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്).
2013 ജൂലൈ ഒന്നിനാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. അടുത്ത ഉപഗ്രഹം വൈകാതെ വിക്ഷേപിക്കുമെന്ന് ഇസ്രോ(ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്) വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് ഉപഗ്രഹങ്ങളുള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ മൂന്നാം വാരം വിക്ഷേപിക്കും. 150 കോടി രൂപ ചെലവ് വന്ന ഐആര്‍എന്‍എസ്എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്.വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റും കഴിയുമ്പോള്‍ ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്.
Discussion about this post