തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾ മദ്ധ്യവേനലവധിക്കായി ശനിയാഴ്ച അടയ്ക്കും. എസ്എസ്എൽസി പരീക്ഷ 26-നും ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളുടെ പരീക്ഷ 27-നും പൂർത്തിയായി. പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയുടെ അവശേഷിക്കുന്ന പരീക്ഷ ശനിയാഴ്ച നടക്കും.
ഇത്തവണ നിരവധി നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. 25 നാണ് പുതിയ സർക്കുലർ സർക്കാർ പുറത്തിറക്കിയത്. ഇതിൽ അവസാന ദിവസം സ്‌കൂളിൽ ആഘോഷങ്ങൾ നടത്തരുതെന്ന നിർദേശമാണ് പ്രധാനപ്പെട്ടത്.
അതേസമയം സകൂൾ പൂട്ട് മുൻപേ അധ്യായന വർഷത്തേക്കുള്ള കുട്ടികളെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ അവസാന നാളുകളിൽ നടന്നു. പല വിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്ത് അഡ്മിഷൻ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
Discussion about this post