എറണാകുളം: ഹിന്ദുവായതിൽ അഭിമാനമുണ്ടെന്ന് നടൻ സന്തോഷ് കെ നായർ. ഐ ആം പ്രൗഡ് ടു ബി ആൻ ഹിന്ദു എന്ന് ഇടയ്ക്കിടെ ഞാൻ പറയാറുണ്ട്. ഹിന്ദു എന്ന് പറഞ്ഞാൽ ഭാരതത്തിൽ ജനിച്ച, ഹിന്ദു സംസ്‌കാരത്തിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ ആം പ്രൗഡ് ടു ബി ആൻ ഹിന്ദു. ഇത് ഞാൻ എപ്പോഴും പറയാറുണ്ട്. ചുമ്മാ മതത്തെവച്ച് കളിക്കേണ്ട. ഭാരതത്തിൽ ജനിച്ച് ഹിന്ദു സംസ്‌കാരത്തിൽ ജനിച്ച എല്ലാവരെയും ഹിന്ദു എന്ന് ഞാൻ പറയാറുണ്ട്. എന്നാൽ ഇതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു.
ഓണത്തിന് ആണെങ്കിൽ ആരെങ്കിലും ഒരാൾ വന്നില്ലെങ്കിൽ അമ്മ ചോദിക്കും, എഡാ അവൻ വന്നില്ലല്ലോ എന്ന്. അവൻ വന്നോളും ചോറ് വിളമ്പിക്കോ എന്ന് പറഞ്ഞാൽ വേണ്ട അവൻ വരട്ടെ എന്നേ അമ്മ പറയൂ. എല്ലാവരും അവിടെ വേണം എന്ന് അല്ലേ അതിന്റെ അർത്ഥം. എന്നാൽ ഇന്നത്തെ കാലത്ത് അങ്ങനെയല്ല പറഞ്ഞ് പഠിപ്പിക്കുന്നത്. പിന്നെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. വോട്ടിന് വേണ്ടി ഓരോന്ന് ചെയ്യും.
വില്ലന്മാരാണ് ഏറ്റവും നല്ല നടന്മാർ എന്ന് ഞാൻ പറയും. കാരണം വില്ലന്മാർക്ക് നായകന്മാരെക്കാൾ കൂടുതൽ അഭിനയിക്കണം. ദേഷ്യം, ശൃംഗാരം, തമാശ, എല്ലാം വേണം. ഹീറോ ഇതൊന്നും ചെയ്യില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം എന്നും സന്തോഷ് കൂട്ടിച്ചേർത്തു.
Discussion about this post