റിലീസിന് പിന്നാലെ തന്നെ വലിയ വിവാദമായി മാറിയ മലയാള ചിത്രം എമ്പുരാൻ അപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയാവുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. “മോഹൻലാലിന്റെ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ സിനിമ ” എന്ന തലക്കെട്ടോടെ ആണ് പല ദേശീയ മാദ്ധ്യമങ്ങളും ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ നൽകിയിട്ടുള്ളത്.
പൃഥ്വിരാജ് സുകുമാരൻ്റെ സിനിമ ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ട ആണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോധ്ര തീവെപ്പിനെ മറച്ചുവെച്ച് ഗോധ്രാനന്തര കലാപത്തെ ചൂഷണം ചെയ്യുകയാണ് എമ്പുരാൻ എന്ന ചിത്രം ചെയ്യുന്നതെന്ന് ആർഎസ്എസ് മുഖപത്രം ആയ ഓർഗനൈസർ വ്യക്തമാക്കുന്നു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രചാരണത്തിനായി പിന്നണി പ്രവർത്തകർ സിനിമയെ ഉപയോഗിക്കുകയാണെന്നും ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു.
ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന് തീ വെച്ച് അനേകം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവം ഒളിച്ചുവച്ച് ഗോധ്രാനന്തര കലാപത്തെ ഭയാനകമാക്കി സിനിമ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പല പ്രമുഖ ദേശീയ മാദ്ധ്യമങ്ങളിലെയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദു പുരുഷന്മാർ ചെറിയ മുസ്ലിം പെൺകുട്ടികളെ ഉപദ്രവിക്കുന്നതും ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ കൊണ്ട് കടുത്ത ഹിന്ദുവിരുദ്ധതയാണ് ചിത്രം പ്രചരിപ്പിക്കുന്നത് എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിന്റെ കഥാകൃത്തായ മുരളി ഗോപി വലതുപക്ഷ രാഷ്ട്രീയത്തെ വില്ലനായി കാണിക്കുന്നു എന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Discussion about this post