മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഞെട്ടൽ ജനങ്ങളിൽ നിന്ന് മാറിയിട്ടില്ല. വിനോദ സഞ്ചാരികളെ പരിഭ്രാന്തരാക്കി . ഭൂകമ്പം നേരിട്ട് കണ്ടവരുടെ മനസ്സിൽ നിന്ന് അതിവേഗം അത് മായ്ച്ച് കളയാൻ സാധിക്കില്ല… വിനോദസഞ്ചാരികൾ ഭൂകമ്പത്തിന്റെ ദുരനുഭവം പറയുകയാണ് ….
23 കാരനായ ഫ്രഞ്ച് വിനോദസഞ്ചാരിയായ അഗസ്റ്റിൻ ഗസ് ഒരു ടീ ഷർട്ട് വാങ്ങാൻ പോയപ്പോഴാണ് സംഭവം … കെട്ടിടം ശക്തമായി കുലുങ്ങാൻ തുടങ്ങി .. എന്താണ് ചുറ്റും നടക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല … ‘ഞാൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ഭൂമി കുലുങ്ങാൻ തുടങ്ങി. കുലുങ്ങുന്നത് ഞാൻ മാത്രമാണ് എന്ന് കരുതി…. പിന്നീട് മനസ്സിലായി ഞാൻ മാത്രമല്ല എല്ലാവരും കുലുങ്ങുന്നുണ്ട് എന്ന്. ശേഷം ‘എല്ലാവരും നിലവിളിച്ചു ഓടുകയായിരുന്നു, ഞാനും നിലവിളിക്കാൻ തുടങ്ങി.’
ഭൂകമ്പം ആരംഭിച്ചപ്പോൾ മാൾട്ടയിൽ നിന്നുള്ള 31 കാരിയായ ക്രിസ്റ്റീന മാംഗിയോൺ ഹോട്ടൽ റൂംമിൽ കിടക്കുകയായിരുന്നു. ‘ചൂട് കാരണം എനിക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന് കരുതി,’ .ഹോട്ടൽ ജീവനക്കാർ മുറിതോറും ഓടിയെത്തി അതിഥികളെ പരിശോധിച്ചു. അപ്പോഴാണ് അറിയുന്നത് ഭൂമി ചുറ്റും കുലുങ്ങുകയാണ് എന്ന്. പുറത്തേക്ക് ഇറങ്ങി ഓടണം എന്നുണ്ടായിരുന്നു, പക്ഷേ ശരീരം അതിന് സമ്മതിക്കുന്നുണ്ടായിരുന്നില്ല… പിന്നെ എന്തെക്കായാണ് സംഭവിച്ചത് എന്ന് അറിയില്ല… മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്ന് ക്രിസ്റ്റീന പറയുന്നു.
കെട്ടിടങ്ങൾ ആടിയുലഞ്ഞു, പൊതുഗതാഗതം അടച്ചുപൂട്ടി, റൂഫ്‌ടോപ്പില്‍നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളം , മേൽക്കൂരയിലെ കുളങ്ങൾ ഒഴുകിപ്പോയി. ബാങ്കോക്കിൽ അരാജകത്വം അനുഭവപ്പെട്ടു. 1,000ത്തിലധികം മരണങ്ങളിൽ നിന്നും വലിയ തോതിലുള്ള നാശത്തിൽ നിന്നും മ്യാൻമർ ഇപ്പോൾ വലയുകയാണ്…
റിക്ടർ സ്‌കെയിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാൻമറിൽ ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് മ്യാൻമറിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ 14 ചെറു പ്രകമ്പനങ്ങളും ഉണ്ടായി.മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. ഇതുവരെ 1002 പേരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
Discussion about this post