നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോൺ. പല രീതിയിൽ പല ഘട്ടങ്ങളിൽ മൊബൈൽ ഫോൺ നമ്മളെ സഹായിക്കുന്നു. ഫിക്കിയും ഇവൈയും ചേർന്ന്തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത് ഇന്ത്യക്കാർക്ക് ഫോൺ ഇല്ലാതെ പറ്റുന്നെയില്ലെന്നാണ്. സ്മാർട്ട്ഫോണിൽ കഴിഞ്ഞ വർഷം ഇന്ത്യക്കാർ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണെന്ന് പഠനം പറയുന്നു. . വ്യക്തികൾ ശരാശരി അഞ്ച് മണിക്കൂറാണ് അവരുടെ മൊബൈൽ സ്‌ക്രീനിൽചെലവഴിക്കുന്നത്. ഇതിൽ ഏതാണ്ട് 70 ശതമാനവും സോഷ്യൽ മീഡിയ, ഗെയിമിങ്, വീഡിയോഎന്നിവയ്ക്കുവേണ്ടിയാണ്. ഇതോടെ, 2024-ൽ ഇന്ത്യയുടെ മാദ്ധ്യമ വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടി.
വിപണിമൂല്യത്തിലും കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഡിജിറ്റല്‍ ചാനലുകള്‍ ടെലിവിഷന്‍ ചാനലുകളെമറികടക്കുന്നതിനും 2024 സാക്ഷ്യംവഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയതോടെ ചെറുതുംവലുതുമായ കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്താന്‍ ഡിജിറ്റല്‍പരസ്യരീതികളിലേക്ക് മാറി.
അതേസമയം, പ്രതിദിനം കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ഇന്ത്യക്കാര്‍ മൂന്നാമതാണ്. ഇന്തോനേഷ്യയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളില്‍.
Discussion about this post