മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ഏകദേശം 356,000 ഡോളർ (£275,000) വിലവരുന്ന പുടിന്റെ ഓറസ് സെനറ്റ് ലിമോസിൻ എന്ന കാറിനാണ് തീപിടിച്ചത്. കാറിന്റെ എഞ്ചിന് തീപിടിച്ച് പിന്നീട് കാറിന്റെ ഉൾഭാഗത്തേക്ക് തീ പടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറിലുണ്ടായിരുന്നവർക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. കാർ തീ പിടിച്ചതിന് പിന്നിൽ കൊലപാതക ഗുഢാലോചനകൾ നടന്നിരുന്നതായും ആശങ്കകൾ ഉയരുന്നുണ്ട്.
റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് മോശം വാർത്തകൾ പുറത്ത് വരുന്നതിനിടെ പുടിനെ കുറിച്ച് വിവാദപരാമർശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി രംഗത്ത് വന്നിരുന്നു. പുടിൻ ഉടൻമരിക്കുമെന്നായിരുന്നു പരാമർശം. ഈ മുന്നറിയിപ്പിനു പിന്നാലെയാണ് മോസ്‌കോയിൽ പുടിന്റെ കാറിൽ സ്ഫോടനം ഉണ്ടായത് .
വ്‌ളാഡിമിർ പുടിൻ റഷ്യൻ നിർമിത ഓറസ് വാഹനങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത് . ഇത്തരം വാഹനങ്ങൾ ഉത്തരകൊറിയയുടെ കിം ജോംഗ് ഉൻ ഉൾപ്പെടെയുള്ള വിദേശ നേതാക്കൾക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.
Discussion about this post