ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത. ഇനി മുതൽ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് ഓൺലൈൻ വഴി ഇനി റദ്ദാക്കാം. ഐആർസിടിസി വെബ്സൈറ്റ് വഴിയോ 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ വഴിയോ ടിക്കറ്റുകൾ റദ്ദാക്കാവുന്നതാണ്. ഇതിലൂടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലെ ക്യൂകൾ കുറയ്ക്കുക എന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം.
ട്രെയിൽ യാത്രക്കാർക്ക് ഓൺലൈനായും ഓഫ്‌ലൈനായും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി, യാത്രക്കാർക്ക് ഐആർസിടിസി വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ഒരു യൂസർ ഐഡി ഉണ്ടായിരിക്കണം.
ഓഫ്‌ലൈൻ മോഡിനായി, യാത്രക്കാർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പ്രത്യേക കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങേണ്ടതുണ്ട്. ശനി,ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പിആർഎസ് കൗണ്ടറുകൾ തുറന്നിരിക്കും.
ടിക്കറ്റുകൾ എങ്ങനെ റദ്ദാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
യാത്രക്കാരൻ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.irctc.co.in സന്ദർശിച്ച് ലോഗിൻ ചെയ്യുക.
pnr നമ്പർ ട്രെയിൻ നമ്പർ കാപ്ച എന്നിവ നൽകുക.
സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ബുക്കിംങ് സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും . ഇത് നൽകി സബ്മിറ്റ് ചെയ്യുക.
ഒ.ടി.പി സാധൂകരിച്ച ശേഷം PNR വിശദാംശങ്ങൾ സ്‌ക്രീനിൽ ദൃശ്യമാകും.
വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം റദ്ദാക്കുന്നതിനായി ‘ടിക്കറ്റ് റദ്ദാക്കുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. റീഫണ്ട് തുക സ്്ക്രീനിൽ പ്രദർശിപ്പിക്കും.
തുടർന്ന് പിഎൻആറും റീഫണ്ട് വിശദാംശങ്ങളും അടങ്ങിയ ഒരു എസ്എംഎസും ലഭിക്കുന്നതാണ്.
Discussion about this post